Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മ്മ...

അ​മ്മ മ​ല​യാ​ള​ത്തി​ന്​ ഉ​യി​രു​പ​ക​രു​ന്ന സാം​സ്​​കാ​രി​ക ദൗ​ത്യം

text_fields
bookmark_border
അ​മ്മ മ​ല​യാ​ള​ത്തി​ന്​ ഉ​യി​രു​പ​ക​രു​ന്ന സാം​സ്​​കാ​രി​ക ദൗ​ത്യം
cancel

കുവൈത്ത് സിറ്റി: സാക്ഷരതാ പ്രസ്ഥാനത്തിൽനിന്ന് ഉൗർജം ഉൾക്കൊണ്ടാണ് കുവൈത്തിലെ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മലയാള ഭാഷയുടെ ആദ്യാക്ഷരങ്ങൾ പരിചയപ്പെടുത്താൻ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) പദ്ധതി തയാറാക്കിയത്. 1990ൽ തന്നെ ‘സൗജന്യ മാതൃഭാഷാപഠനം’ ആരംഭിച്ചു. കേരളത്തിൽ സാക്ഷരതാ പ്രസ്ഥാനം പഴയ തലമുറയിലെ അക്ഷരാഭ്യാസമില്ലാത്തവർക്കാണ് തുണയായതെങ്കിൽ കലയുടെ മാതൃഭാഷാ പഠനപദ്ധതി ഇവിടെ ജനിച്ചുവളരുന്ന മലയാളി കുട്ടികൾക്കാണ് അനുഗ്രഹമായത്. 
‘മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക’ എന്ന മുദ്രാവാക്യത്തോടെയാണ് ഇൗ സാംസ്കാരിക ദൗത്യത്തിന് തുടക്കംകുറിച്ചത്. പദ്ധതി തുടങ്ങുന്നതിനായി നടത്തിയ അഭിപ്രായ സർവേയിൽ പകുതിയിലേറെ രക്ഷിതാക്കൾ മാതൃഭാഷ പഠിക്കേണ്ടതില്ലെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഫ്ലാറ്റുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തിയ കലയുടെ പ്രവർത്തകർ പരിഹാസം നേരിട്ടു. എന്നാൽ, 1991ൽ ഇറാഖ് അധിനിവേശത്തെ തുടർന്ന് ഇന്ത്യൻ സമൂഹം കൂട്ടത്തോടെ കുവൈത്ത് വിടാൻ നിർബന്ധിതരായി. ഇതോടെയാണ് തങ്ങൾ ഇവിടെ തുടരേണ്ടവരല്ലെന്നും എന്നായാലും നാട്ടിലേക്ക് തിരിച്ച് പോകേണ്ടവരാണെന്നുമുള്ള ചിന്ത വേരുറച്ചത്. അന്ന് വിട്ടുപോയ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്തതിനാൽ തുടർപഠനത്തിന് പ്രയാസം നേരിട്ടു. ജോലി നഷ്ടപ്പെട്ട് നാടണഞ്ഞവരിൽ ഒരുവിഭാഗത്തിന് വലിയ ഫീസ് കൊടുത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. 93ഒാടെ കുവൈത്തിലേക്ക് തിരിച്ചുവന്ന് തുടങ്ങിയ മലയാളി കുടുംബങ്ങൾ കലയുടെ മാതൃഭാഷാ പഠനപദ്ധതിയെ ആവേശപൂർവം സ്വീകരിച്ചു. 
തുടക്കകാലത്ത് പഠനപ്രവർത്തനത്തിനാവശ്യമായ ഏകീകരിച്ച സിലബസ് ഇല്ലായിരുന്നു. ഡൽഹി പ്രവാസി മലയാളികൾക്കായി കേരള സർക്കാറി​െൻറ സഹായത്തോടെ തയാറാക്കി നൽകിവരുന്ന പുസ്തകങ്ങളിൽനിന്നുള്ള പ്രധാനഭാഗങ്ങളും കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പി​െൻറ സിലബസിലെ ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങളിലെ പ്രധാനഭാഗങ്ങളും ചേർത്ത് തയാറാക്കിയ സിലബസാണ് ഇപ്പോൾ ഉള്ളത്. കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കേരളത്തിലെ സാംസ്കാരിക പൈതൃകങ്ങൾ, ഉത്സവങ്ങൾ, പ്രകൃതിസൗന്ദര്യം എന്നിവയെ കുറിച്ചുള്ള വിവരണങ്ങളും പാഠ്യപദ്ധതിയിൽ ചേർത്തിട്ടുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇൗ അവധിക്കാല ക്ലാസുകൾ നടന്നുവരുന്നത്. കുവൈത്തി​െൻറ വിവിധ ഭാഗങ്ങളിലായി 100 ഫ്ലാറ്റുകളിലെ കൊച്ചുമുറികളിലാണ് അധ്യയനം. 125ഒാളം അധ്യാപകർ സൗജന്യമായാണ് പഠിപ്പിക്കുന്നത്. അധ്യാപകരിൽ ഭൂരിഭാഗവും അധ്യാപക ജോലി ചെയ്യുന്നവരല്ല. ഭാഷയോടും ഇൗ സാംസ്കാരിക ദൗത്യത്തോടുമുള്ള െഎക്യദാർഢ്യമായാണ് അവർ സ്വയം സമർപ്പിക്കുന്നത്. മറ്റു ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഇവരിലുണ്ട്. എല്ലാവർഷവും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. കുട്ടികൾക്കായി ക്വിസ്, വായനോത്സവം, കുട്ടികളുടെ സമ്മേളനങ്ങൾ എന്നിവയും നടത്താറുണ്ട്. കഴിഞ്ഞ വർഷം കുവൈത്തിനെ 12 മേഖലകളായി തിരിച്ച് 100 ക്ലാസുകളിലായി 1500ലധികം കുട്ടികൾ മലയാള ഭാഷയുടെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. ജോൺ മാത്യൂ രൂപകൽപന ചെയ്ത www.pravasimalayalam.com എന്ന വെബ്സൈറ്റും പഠനക്ലാസുകളുടെ ഭാഗമായി പ്രവർത്തനക്ഷമമാണ്. വൈകുന്നേരങ്ങളിലാണ് ക്ലാസ്. മൂന്നു മാസം നടത്തുന്ന പ്രാഥമിക ക്ലാസുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് മേഖലാതലത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കുന്നു. ആഴ്ചയിൽ നടക്കുന്ന ഇൗ ക്ലാസ് അടുത്ത ജൂൺ വരെയുണ്ടാവും. അമ്മ മലയാളത്തിന് ഉയിരുപകരുന്നതിനായി കലാപ്രവർത്തകരും ഭാഷാ സ്നേഹികളായ സാംസ്കാരികപ്രവർത്തകരും ചേർന്ന് നടത്തുന്ന ഇൗ പരിശ്രമം ആദരിക്കപ്പെടേണ്ടതാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story