സ്വദേശി സിറിയയില്‍ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: സിറിയയില്‍ കുവൈത്തി പൗരന് ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി വീണ്ടും റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന് കീഴിലെ ‘ജുന്ദ് അല്‍ അഖ്സ’ എന്ന പോരാട്ട ഗ്രൂപ്പില്‍ ചേര്‍ന്ന് സിറിയന്‍ സൈന്യത്തിനെതിരെ പോരാട്ടം നടത്തിവരുകയായിരുന്ന അബൂ ഫൈസല്‍ അല്‍ കുവൈത്തിയാണ് ഏതാനും ദിവസം മുമ്പ് കൊല്ലപ്പെട്ടത്.
സിറിയയിലെ ഹമാത്ത് ഗവര്‍ണറേറ്റില്‍പ്പെട്ട കൗകബ് ഗ്രാമത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഇദ്ദേഹം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജുന്ദ് അല്‍ അഖ്സ സൈനിക വിഭാഗം വെളിപ്പെടുത്തി.
ചാവേര്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇദ്ദേഹത്തിന്‍േറതായി വന്ന അന്തിമാഭിലാഷത്തില് താന്‍ പൂര്‍ണ മനസ്സമാധാനത്തോടെയാണ് ഈ ദൗത്യം നടത്തുന്നതെന്ന് പറഞ്ഞിരുന്നു. അല്ലാഹുവിന്‍െറ മാര്‍ഗത്തില്‍ ചെയ്ത ഒരു പ്രവര്‍ത്തനവും നിഷ്ഫലമാകില്ളെന്നും അതിനാല്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും തന്‍െറ
ഉമ്മയോട് പറഞ്ഞതിന് ശേഷമാണത്രെ ഇദ്ദേഹം ചാവേര്‍ ആക്രമണം നടത്തിയത്. മുമ്പും
ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒന്നിലേറെപേര്‍ സിറിയയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.