നാടിനോടുള്ള സ്നേഹം ഉതൈബി തെളിയിക്കുന്നു... നടന്നുകൊണ്ട്
text_fieldsകുവൈത്ത് സിറ്റി: 86ാം ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യത്തിന്‍െറ സന്തോഷത്തില്‍ പങ്കുചേര്‍ന്നും ദേശീയ ഐക്യം വിളിച്ചോതിയും സൗദി പൗരന്‍ മുഖല്ലദ് ബിന്‍ ഖാലിദ് അല്‍ ഉതൈബി കുവൈത്തില്‍നിന്ന് റിയാദ്വരെ കാല്‍നടയാത്ര ആരംഭിച്ചു. ശര്‍ഖിലെ കുവൈത്ത് ഭരണകൂട സിരാ കേന്ദ്രമായ ദസ്മാന്‍ പാലസില്‍നിന്ന് സൗദി ഭരണകൂടത്തിന്‍െറ ആസ്ഥാനമായ റിയാദ് കൊട്ടാരം വരെ 1000 കിലോ മീറ്റര്‍ നടത്തം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഉതൈബി നടക്കാന്‍ തുടങ്ങിയത്.
25 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തത്തെുമെന്ന് അദ്ദേഹം പറഞ്ഞു. ദിവസം ശരാശരി 50 കിലോ മീറ്റര്‍ നടക്കുന്ന താന്‍ ഇടക്ക് വിശ്രമം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍െറ ദൗത്യത്തിന് എല്ലാ പിന്തുണയും നല്‍കിയ കുവൈത്ത് ഭരണകൂടത്തിനും കുവൈത്തിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ ഫായിസിനും ഉതൈബി നന്ദി പറഞ്ഞു. ദേശീയ ഐക്യവും അഖണ്ഡതയും സംരക്ഷിച്ച് മുന്നോട്ടുപോകാന്‍ പ്രചോദകമാവുകയാണ് ലക്ഷ്യമെന്ന് മുമ്പ് നാലു നടത്തം പൂര്‍ത്തിയാക്കിയ അദ്ദേഹം പറഞ്ഞു. 1997ല്‍ ആണ് രാജ്യത്തിന്‍െറ ദേശീയ ദിനം പ്രമാണിച്ച് ഖാലിദ് അല്‍ ഉതൈബി തന്‍െറ ആദ്യത്തെ നടത്തം ആരംഭിച്ചത്. ജിദ്ദയില്‍നിന്ന് കുവൈത്തിന്‍െറ അതിര്‍ത്തി പ്രദേശമായ ദമ്മാംവരെയായിരുന്നു അത്.
36 ദിവസം കൊണ്ടാണ് 1600 കിലോ മീറ്റര്‍ അന്ന് നടന്നത്തെിയത്. രണ്ടാമത്തെ നടത്തം വിശുദ്ധ കഅ്ബയുടെ ബാബുസ്സലാമില്‍നിന്ന് പ്രവാചക നഗരിയായ മദീനയിലേക്കും അവിടെനിന്ന് ഖുദ്സിലേക്കുമായിരുന്നു. 2000ല്‍ ആണ് 2000 കിലോമീറ്റര്‍ താണ്ടി അദ്ദേഹം ലക്ഷ്യസ്ഥാനത്തത്തെിയത്. അന്ന് 40 ദിവസമാണ് എടുത്തത്. 2003ലും ദേശീയ ഐക്യം വിളംബരം ചെയ്ത് നടക്കുകയുണ്ടായി.
വികലാംഗരായ കുട്ടികളെ സഹായിക്കാനുള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അന്ന് സൗദിയിലെ മുഴുവന്‍ ഇടങ്ങളിലും ഉതൈബി നടന്നു. 7000 കിലോമീറ്റര്‍ ഏഴു മാസംകൊണ്ടാണ് നടന്നുതീര്‍ത്തത്. നാലാമത്തെ നടത്തം തുനീഷ്യയിലെ ഖുര്‍താജ് ഇന്‍റര്‍നാഷനല്‍ വിമാനത്താവളത്തില്‍നിന്ന് മസാകിന്‍ സിറ്റിവരെയായിരുന്നു. 2014ല്‍ നടത്തിയ ഈ ദൗത്യത്തില്‍ നാലു ദിവസംകൊണ്ട് 300 കിലോമീറ്റര്‍ പിന്നിട്ടു. പുതിയ നടത്തത്തില്‍ ജിദ്ദ,
റിയാദ്, തായിഫ് എന്നിവിടങ്ങളിലെ കൂട്ടുകാര്‍ ഉതൈബിയെ വാഹനത്തില്‍ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
