Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസക്കച്ചവടം: 16 വ്യാജ കമ്പനികളെ പിടികൂടി

text_fields
bookmark_border
വിസക്കച്ചവടം: 16 വ്യാജ കമ്പനികളെ പിടികൂടി
cancel
കുവൈത്ത് സിറ്റി: വിസക്കച്ചവടം നടത്തിയ 16 വ്യാജ കമ്പനികളെ പിടികൂടി. ഈ കമ്പനികളുടെ കീഴില്‍ മൊത്തം 538 തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കണ്ടത്തെിയിട്ടുണ്ട്. 420 വിസയും ഈ കമ്പനികള്‍ക്ക് അടുത്തിടെ അനുവദിച്ചുകിട്ടിയതായാണ് അന്വേഷണത്തില്‍ കണ്ടത്തെിയത്. റിക്രൂട്ട്മെന്‍റിനായി മാത്രം തട്ടിക്കൂട്ടിയ കമ്പനികളില്‍ റെസിഡന്‍ഷ്യല്‍കാര്യ ഇന്‍റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയായിരുന്നു. വിസക്കച്ചവടം നടത്തിയ 606 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞമാസം ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. 
1400 വ്യാജ കമ്പനികളുടെ പേരിലും വിസക്കച്ചവടം നടത്തിയിട്ടുണ്ടെന്ന് കണ്ടത്തെിയതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂര്‍ണമായി ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി നിയമലംഘനങ്ങളിലേര്‍പ്പെടുന്ന തൊഴിലുടമകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള തൊഴില്‍ നിയമ ഭേദഗതി പാര്‍ലമെന്‍റിന്‍െറ പരിഗണനയിലുണ്ട്. തൊഴില്‍ 
നിയമത്തിലെ 138, 140, 142, 146 വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്‍റിന്‍െറ തൊഴില്‍-ആരോഗ്യ സമിതിയും ഫത്വ-ലെജിസ്ളേചര്‍ സമിതിയും അംഗീകാരം നല്‍കിയിരുന്നു. 
2010ലെ തൊഴില്‍ നിയമത്തില്‍ വിസക്കച്ചവടം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായുള്ള വകുപ്പുകളില്‍ സമൂലമായ ഭേദഗതി വരുത്തിയാണ് പുതിയ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 
രാജ്യത്തെ തൊഴില്‍ നിയമത്തിലെ പഴുതുകളുപയോഗിച്ച് വിസക്കച്ചവടവും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായ പരാതികള്‍ ഏറിയതോടെയാണ് സര്‍ക്കാര്‍ ഭേദഗതിക്ക് നീക്കം തുടങ്ങിയത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story