പരിമിതികള്‍ അതിജയിച്ച രാജ്യത്തിന്‍െറ അഭിമാനപുത്രന് വീരോചിത വരവേല്‍പ്
text_fieldsകുവൈത്ത് സിറ്റി: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന പാരാലിമ്പിക്സ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ കുവൈത്ത് അത്ലറ്റ് അഹ്മദ് അല്‍ മുതൈരിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിത വരവേല്‍പ്. 100 മീറ്റര്‍ വീല്‍ചെയര്‍ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ചാണ് അല്‍ മുതൈരി രാജ്യത്തിന്‍െറ അഭിമാനമായത്.
വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചില്‍ ഭരണകൂട പ്രതിനിധികളും കായിക വകുപ്പ് മേധാവികളും അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം നല്‍കി. മുഹമ്മദ് ഫര്‍ഹാന് കീഴില്‍ പരിശീലിക്കുന്ന ഈ 22കാരന്‍ 2012ല്‍ ലണ്ടനില്‍ നടന്ന പാരാലിമ്പിക്സ് ഒളിമ്പിക്സില്‍ ഇതേ ഇനത്തില്‍ ഫൈനലിലത്തെിയിരുന്നു. വീല്‍ചെയര്‍ ബാസ്കറ്റ്ബാളിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കന്‍. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ഐ.പി.സി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞു. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ പാരാ ഗെയിംസില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ വെള്ളിമെഡല്‍ നേടി.
ജന്മനാ സെറിബ്രല്‍ പാള്‍സി അസുഖമുള്ള അല്‍ മുതൈരിക്ക് അരക്കെട്ടിന് താഴെ അല്‍പം മാത്രമേ ചലനശേഷിയുള്ളൂ. റിയോയില്‍ സ്വര്‍ണനേട്ടം കൊയ്ത അല്‍ മുതൈരിയെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് എന്നിവര്‍ അഭിനന്ദിച്ചിരുന്നു. കഠിനപ്രയത്നത്തിലൂടെ ചരിത്രപരമായ നേട്ടം കൊയ്ത് അദ്ദേഹം രാജ്യത്തിന്‍െറ യുവതയുടെ അഭിമാനമായെന്നും ഭിന്നശേഷിയുള്ളവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ് അദ്ദേഹത്തിന്‍െറ നേട്ടമെന്നും അമീര്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞമാസം നടന്ന റിയോ ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടി ഫഹദ് അല്‍ ദൈഹാനിയും അല്‍ റഷീദിയും രാജ്യത്തിന്‍െറ അഭിമാനമുയര്‍ത്തിയതിന്‍െറ ആഘോഷാരവങ്ങള്‍ അടങ്ങുംമുമ്പ് ബ്രസീലിയന്‍ മണ്ണില്‍നിന്ന് കുവൈത്തിലെ കായികപ്രേമികളെ കുളിരണിയിക്കുന്ന മറ്റൊരു വാര്‍ത്തയായി അല്‍ മുതൈരിയുടെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
