ബലിപെരുന്നാള്‍: ഖബറിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പതിനായിരങ്ങളത്തെി
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാളിന്‍െറ പുണ്യദിനങ്ങളില്‍ മാതാപിതാക്കളും ഉറ്റവരും ഉള്‍പ്പെടെ തങ്ങളില്‍നിന്ന് മരണപ്പെട്ടുപോയവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്.
പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത ശേഷം സ്വദേശികളില്‍ അധികപേരും നേരത്തെ മരിച്ചുപോയ ബന്ധുക്കളെ മറവുചെയ്ത ഖബറിടങ്ങള്‍ സന്ദര്‍ശിക്കാനാണ് പോയത്.ഒരുമിച്ചുണ്ടായിരുന്ന കാലത്തെ പെരുന്നാള്‍ ആഘോഷത്തിന്‍െറ ഓര്‍മകള്‍ അയവിറക്കിയ പലരും ഉറ്റവരുടെ ഖബറിടങ്ങളില്‍ പ്രാര്‍ഥിച്ചും കരഞ്ഞും ഏറെനേരം കഴിച്ചുകൂട്ടി.
അടുത്തിടെ തങ്ങളില്‍നിന്ന് വിട്ടുപിരിഞ്ഞ ബന്ധുക്കളെയും ഉറ്റവരെയും ഓര്‍ത്ത് പലരും പൊട്ടിക്കരയുന്ന രംഗങ്ങള്‍ക്കാണ് സുലൈബീകാത്ത്, സബ്ഹാന്‍ പൊലുള്ള രാജ്യത്തെ ഖബറിടങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. സ്വദേശികളെപോലെ കുവൈത്തില്‍ മരിച്ച് ഇവിടെതന്നെ മറവ് ചെയ്യപ്പെട്ട വിദേശികളുടെ കുടുംബക്കാരും സുഹൃത്തുക്കളും പെരുന്നാള്‍ ചടങ്ങുകളുടെ ഭാഗമെന്നോണം ഖബര്‍സ്ഥാനുകള്‍ സന്ദര്‍ശിക്കാനത്തെി. മുന്‍കാലങ്ങളെ അപേക്ഷിച്ച് പെരുന്നാള്‍ ദിനങ്ങളില്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കാനത്തെുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
