ഇന്ന് നേരിയ ചന്ദ്രഗ്രഹണമെന്ന് കുവൈത്ത് സയന്‍റിഫിക് ക്ളബ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തുള്‍പ്പെടെ അറബ് മേഖലയില്‍ വെള്ളിയാഴ്ച രാത്രി നേരിയ ചന്ദ്രഗ്രഹണത്തിന് സാധ്യതയുള്ളതായി കുവൈത്ത് സയന്‍റിഫിക് ക്ളബ് വ്യക്തമാക്കി. കുവൈത്ത് പ്രാദേശിക സമയമനുസരിച്ച് രാത്രി 9.50ന് ആയിരിക്കും ചന്ദ്രഗ്രഹണത്തിന്‍െറ തുടക്കം. കുവൈത്ത് സയന്‍റിഫിക് സെന്‍ററിലെ ഗോള ശാസ്ത്ര വകുപ്പ് മേധാവി ബദര്‍ അല്‍ ഉമൈറ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്.
ഭൂമിയുടെ നിഴല്‍ കാരണം ചന്ദ്രന് ലഭിക്കേണ്ട സൂര്യപ്രകാശത്തെ മറയ്ക്കുന്നതാണ് ചന്ദ്രഗ്രഹണത്തിന് കാരണമാകുന്നത്. കുവൈത്ത് ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും പുറമെ ആഫ്രിക്ക, ഏഷ്യ, യൂറോപ്, ആസ്ട്രേലിയ തുടങ്ങിയ മേഖലയിലും ചന്ദ്രഗ്രഹണം നേരിട്ട് ദൃശ്യമാകും. എന്നാല്‍, വടക്ക്-തെക്ക് അമേരിക്കന്‍ രാജ്യങ്ങളില്‍ ചന്ദ്രഗ്രഹണം നേരിട്ട് ദര്‍ശിക്കാന്‍ സാധ്യമല്ളെന്ന് ബദര്‍ അല്‍ ഉമൈറ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.