പഴുതടച്ച സുരക്ഷ: പ്രവാചകന്‍ ഇബ്രാഹീമിന്‍െറ ഓര്‍മയുമായി ത്യാഗപ്പെരുന്നാള്‍
text_fieldsകുവൈത്ത് സിറ്റി: ദൈവപ്രീതിക്കായി സര്‍വം ബലികഴിക്കാന്‍ തയാറായ പ്രവാചകന്‍ ഇബ്റാഹീമിന്‍െറയും കുടുംബത്തിന്‍െറയും ത്യാഗസ്മരണയുണര്‍ത്തി വിശ്വാസികള്‍ക്കിന്ന് ബലിപെരുന്നാള്‍ ആഘോഷം. അറഫാ ദിനത്തിന്‍െറ പവിത്രതയില്‍ പാപമോചനം തേടി വ്രതം അനുഷ്ഠിച്ചും ആരാധനകളില്‍ മുഴുകിയും ഞായറാഴ്ച വിശ്വാസികളുടെ ജീവിതം ഭക്തിനിര്‍ഭരമായിരുന്നു.
നാട്ടിലും ഇവിടെയും പെരുന്നാള്‍ ഒരുദിവസമാണ് ഇത്തവണ. ബലിപെരുന്നാള്‍ പ്രമാണിച്ച് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പെരുന്നാള്‍ സുദിനം രാജ്യത്തിന്‍െറ മണ്ണില്‍ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും സന്തോഷവും സമാധാനവും പ്രധാനം നല്‍കുന്നതാവട്ടെയെന്ന് അമീര്‍ പറഞ്ഞു. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓണം, പെരുന്നാള്‍ സംയുക്ത ആഘോഷമായാണ് മിക്ക പരിപാടികളും. വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ രാജ്യം കനത്ത സുരക്ഷാവലയത്തിലാണ്. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറയും അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറയും പ്രത്യേക നിര്‍ദേശ പ്രകാരം രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും വേണ്ട മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈദ്ഗാഹുകള്‍ക്ക് ഇത്തവണയും വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ പള്ളികളിലാണ് പെരുന്നാള്‍ നമസ്കാരം നടക്കുക.
പള്ളികളിലും കനത്ത മുന്‍കരുതലുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നമസ്കാരത്തിനത്തെുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്. ട്രാഫിക് കുരുക്കുകള്‍ പരമാവധി ഇല്ലാതാക്കാന്‍ പ്രധാന റോഡുകളിലും അതിലേക്ക് എത്തിച്ചേരുന്ന കൈവഴി റോഡുകളിലും നിരീക്ഷണം നടത്താന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. മലയാളം ഖുതുബ നടക്കുന്ന പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം രാവിലെ 5.45നാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
