‘പോര്‍ച്ചുഗീസുകാര്‍ സങ്കര സംസ്കാരം സൃഷ്ടിക്കുന്നതിന് കുഞ്ഞാലിമരക്കാര്‍ തടയിട്ടു’
text_fieldsകുവൈത്ത് സിറ്റി: കേരളത്തിന്‍െറ തനതു പാരമ്പര്യവും സംസ്കാരവും തകര്‍ത്ത് സങ്കര സംസ്കാരം സൃഷ്ടിക്കുക എന്ന പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍െറ ഗൂഢതന്ത്രം ചെറുത്തുതോല്‍പ്പിച്ചത് നൂറ്റാണ്ടു നീണ്ടുനിന്ന കുഞ്ഞാലി മരക്കാര്‍മാരുടെ ചെറുത്തുനില്‍പായിരുന്നുവെന്ന് ഗോവയുടെ ചരിത്രം ഉദാഹരിച്ച് പ്രമുഖ ചരിത്രകാരനും ‘ഇന്ത്യ: ഇരുളും വെളിച്ചവും’ എന്ന ചരിത്ര പുസ്തകത്തിന്‍െറ രചയിതാവുമായ ആര്‍. ഹരീന്ദ്രനാഥ് പറഞ്ഞു.
പുസ്തക പ്രചാരണാര്‍ഥം കുവൈത്തില്‍ എത്തിയ അദ്ദേഹം കെ.കെ.എം.എ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ചരിത്രത്തിന്‍െറ സത്യസന്ധമായ അനാവരണമാണ് കഠിന പ്രയത്നത്തിലൂടെ താന്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിന്‍െറ പകര്‍പ്പ് കെ.കെ.എം.എ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂരിന് നല്‍കി അദ്ദേഹം കുവൈത്തിലെ പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ പ്രസിഡന്‍റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ ഹരീന്ദ്രനാഥിനെ പരിചയപ്പെടുത്തി. അസീസ് മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി. എന്‍.എ. മുനീര്‍, കെ. ബഷീര്‍, ഹംസ പയ്യന്നൂര്‍, കെ.സി. റഫീഖ് എന്നിവര്‍ സന്നിഹിതരായിരുന്നു. എ.പി. അബ്ദുസ്സലാം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
