Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2016 1:45 PM IST Updated On
date_range 8 Sept 2016 1:45 PM ISTമന്ത്രി സിങ്ങിന്‍െറ പ്രഖ്യാപനം: നിയമലംഘനം മൂലം കുടുങ്ങിയ ഇന്ത്യക്കാര്‍ ആശ്വാസത്തില്‍
text_fieldsbookmark_border
camera_alt??????? ?????????? ????????? ??.??. ???? ????????? ?????????? ???????? ???????????
കുവൈത്ത് സിറ്റി: താമസ നിയമലംഘനം മൂലം കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലത്തെിക്കുമെന്ന കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനം 29000 ഇന്ത്യക്കാര്‍ക്ക് ആശ്വാസമാവും.
ഇതൊരു സൗഹൃദ സന്ദര്‍ശനമാണെന്നും തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നുമുള്ള മുഖവുരയോടെ തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ ഈ പ്രഖ്യാപനവും റിക്രൂട്ട്മെന്‍റ് രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റിനെ അടുത്തയാഴ്ച കുവൈത്തിലേക്കയക്കുമെന്ന് പറഞ്ഞതുമാണ് മുഖ്യ ആകര്‍ഷണം. പൊതുമാപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് പറഞ്ഞ മന്ത്രി മറ്റൊരു രാജ്യത്തിന്‍െറ അധികാര പരിധിയില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന മുന്‍കൂര്‍ ജാമ്യവുമെടുത്തു.
താമസരേഖയില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വൈകാതെ തിരിച്ചത്തെിക്കുമെന്ന് പറഞ്ഞ വി.കെ. സിങ് ഇതിന്‍െറ സമയപരിധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയാറായില്ല. അതേസമയം, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അഹമ്മദ് അസ്സബാഹ്, വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ ജാറുല്ല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കാര്യങ്ങളെല്ലാം ചര്‍ച്ചയായിട്ടുണ്ടെന്നും ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടാവുമെന്ന് കുവൈത്ത് അധികൃതര്‍ മന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ച മൂലം പൊതുവായി ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള മാന്ദ്യമാണ് തൊഴില്‍രംഗത്തെ തിരിച്ചടിക്ക് പ്രധാന കാരണം. ഖറാഫി നാഷനല്‍ ഉള്‍പ്പെടെ കമ്പനികളിലെ തൊഴില്‍ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വിച്ചിട്ട പോലെ ഒരു ദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല പല പ്രശ്നങ്ങളും. സര്‍ക്കാര്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കഴിയുന്നതെല്ലാം ചെയ്യും -അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് പറഞ്ഞ മന്ത്രി കമ്യൂണിറ്റികള്‍ തീര്‍ക്കേണ്ട പ്രശ്നം അവര്‍ തന്നെ തീര്‍ക്കണമെന്ന് പറഞ്ഞു. പ്രവാസി സംഘടനകളുമായുള്ള സംവാദത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിന് ഇത് മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും താന്‍ പ്രതികരിക്കാനില്ളെന്നുമായിരുന്നു മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story