Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പോഞ്ച് ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
സ്പോഞ്ച് ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല
cancel

അഹ്മദി: പടിഞ്ഞാറന്‍ ശുഐബയിലെ സ്പോഞ്ച് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം.  അഗ്നിശമന വിഭാഗം കഠിനപ്രയത്നത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രദേശത്തെ 3000 മീറ്റര്‍ ചുറ്റളവ് വിസ്തീര്‍ണമുള്ള ഗോഡൗണില്‍ തീ പടര്‍ന്നത്. 
ശക്തമായ ചൂടും അതോടൊപ്പം കാറ്റും  ഉണ്ടായതിനെ തുടര്‍ന്ന്  തീപിടിത്തം മറ്റു പ്രദേശത്തേക്കുകൂടി വ്യാപിച്ച് വന്‍ തീപിടിത്തമായി മാറുകയായിരുന്നു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ളെന്ന് അഗ്നിശമന വിഭാഗത്തിലെ പബ്ളിക് റിലേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലീല്‍ അല്‍ അമീര്‍ പറഞ്ഞു.
 അഹ്മദി, ശുഐബ, ഫഹാഹീല്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ ആറ് അഗ്നിശമന യൂനിറ്റുകളാണ് തീ അണച്ചത്. ഗോഡൗണിന് തീപിടിക്കാനുണ്ടായ കാരണം കണ്ടത്തൊന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് ഖലീല്‍ അല്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story