ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മകള്‍ ഒരു കുടക്കീഴിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ഗള്‍ഫ് നാടുകളില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മകള്‍ ഈരാറ്റുപേട്ട ഗ്ളോബല്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്നു. മുഹമ്മദ് ഷിബിലിയെ (കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷന്‍) കോര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തു.
താഴ്ന്ന ശമ്പളമുള്ളവരെ മികച്ച ജോലിക്കായി പരസ്പരം സഹായിക്കുക, ജോലി നഷ്ടപ്പെട്ടവരെ മറ്റൊന്ന് കണ്ടത്തൊന്‍ സഹായിക്കുക, നിയമക്കുരുക്കുകളില്‍പെട്ടവരെയും അടിയന്തര സഹായം ആവശ്യമുള്ളവരെയും സഹായിക്കുക, അംഗങ്ങളുടെ പുനരധിവാസവും വരുമാനവും ലക്ഷ്യമിട്ട് സഹകരണസംഘം രൂപവത്കരിക്കുക, പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുക, ക്ഷേമനിധിയില്‍ അംഗങ്ങളാക്കുക, മുന്‍ പ്രവാസികളുടെ ക്ഷേമം, ജോബ് സെല്‍ രൂപവത്കരിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. മറ്റു ഭാരവാഹികള്‍: ഹബീബ് മുഹമ്മദ് (ഖത്തര്‍ -ജോയന്‍റ് കണ്‍വീനര്‍), വിവിധ ഘടകങ്ങളുടെ കണ്‍വീനര്‍മാരായി നിസ്സായി (ഒമാന്‍), നവാസ് (ബഹ്റൈന്‍), നെസര്‍ (യു.എ.ഇ), ഷിഹാബ് (ദമ്മാം), റഫീഖ് (റിയാദ്), നൗഫല്‍ നാകുന്നം (ജിദ്ദ) എന്നിവരേയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.