Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊഴില്‍ വകുപ്പില്‍...

തൊഴില്‍ വകുപ്പില്‍ അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനം 

text_fields
bookmark_border
തൊഴില്‍ വകുപ്പില്‍ അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനം 
cancel
camera_alt?????? ???? ?????
കുവൈത്ത് സിറ്റി: അടുത്തവര്‍ഷം തുടക്കം മുതല്‍ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാന്‍പവര്‍ അതോറിറ്റിയിലെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. 
അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ കാര്‍മികത്വത്തില്‍ നടക്കുന്ന കുവൈത്ത് ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാജ്യത്ത് രണ്ടാം വികസന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. വ്യവസായിക വളര്‍ച്ചക്കും അതുവഴി വികസന കുതിപ്പിനും സാധ്യതയുള്ള 11ഓളം വന്‍കിട പദ്ധതികള്‍ക്കാണ് മന്ത്രാലയം രൂപരേഖ തയാറാക്കിയിരിക്കുന്നത്. 
രാജ്യത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ അവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചെറുകിട, ഇടത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണയും പ്രോത്സാഹനവും നല്‍കും.  ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്‍െറ ഭാഗമായാണ് മാന്‍പവര്‍ അതോറിറ്റിയില്‍ 2017 മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുക. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിസ അനുവദിക്കല്‍, വിസമാറ്റം, വിസ പുതുക്കല്‍, വര്‍ക് പെര്‍മിറ്റ് തുടങ്ങി മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കാനുള്ള സംവിധാനമാണ് ഒരുക്കുകയെന്ന് മന്ത്രി സൂചിപ്പിച്ചു. 
മാന്‍പവര്‍ അതോറിറ്റിയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്നത് നേരത്തേയുള്ള ചിന്തയാണെങ്കിലും തെറ്റുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ വൈകുകയായിരുന്നു. 
തെറ്റിനുള്ള സാധ്യത പരമാവധി ഇല്ലാതാക്കി അടുത്ത രണ്ടുര്‍ഷം കൊണ്ട് വകുപ്പിലെ മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 34 നടപടികള്‍ 14 ആക്കി ചുരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story