മേഖല ആണവായുധ മുക്തമാക്കാന്‍ തടസ്സം ഇസ്രായേലെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മധ്യപൂര്‍വദേശം ആണവായുധ മുക്തമാണെന്ന് ഉറപ്പുവരുത്താന്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി തയാറാകണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. മേഖലയിലെ എല്ലാ രാജ്യങ്ങളും ആണവനിര്‍വ്യാപന കരാറുമായി സഹകരിക്കുമ്പോഴും ഇസ്രായേല്‍ മാത്രം അതുമായി സഹകരിക്കാനോ ആണവോര്‍ജ ഏജന്‍സിയെ പരിശോധനക്ക് അനുവദിക്കാനോ തയാറാകാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിയനയില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സംഘടിപ്പിച്ച ചര്‍ച്ചയില്‍ കുവൈത്ത് പ്രതിനിധി തലാല്‍ അല്‍ ഫസാം പറഞ്ഞു. എല്ലാ രാജ്യങ്ങളും ആണവായുധ ഭീഷണിയില്‍നിന്ന് മുക്തമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഏജന്‍സിക്കുണ്ട്. മേഖലയെ ആണവമുക്തമാക്കുന്നതിനുള്ള എല്ലാ നീക്കങ്ങള്‍ക്കും തടസ്സം ഇസ്രായേലിന്‍െറ സമീപനമാണ്. ആണവനിര്‍വ്യാപനത്തിനെതിരെ രാജ്യാന്തര തലത്തില്‍ 1995ല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പലതുമുണ്ട്.
മധ്യപൂര്‍വ ദേശത്ത് ആണവ വ്യാപനം തടയുന്നതിന് അറബ് രാജ്യങ്ങള്‍ നീക്കങ്ങള്‍ നടത്തുമ്പോഴും ഇസ്രായേലിന്‍െറ സമ്മര്‍ദ ഫലമായി അവയൊന്നും പ്രാവര്‍ത്തികമാകാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.