Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല കുവൈത്ത് ‘മഴവില്ല് 2016’  വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കല കുവൈത്ത് ‘മഴവില്ല് 2016’  വിജയികളെ പ്രഖ്യാപിച്ചു
cancel
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് ശിശുദിന ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മഴവില്ല് -2016 ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്‍റുകള്‍ നേടി ഭവന്‍സ് സ്കൂള്‍ മഴവില്ല് ട്രോഫി കരസ്ഥമാക്കി. 
സീനിയര്‍ വിഭാഗത്തില്‍ കാതറിന്‍ വിസ്മയ ബിജു (ഭവന്‍സ്), ജൂനിയര്‍ വിഭാഗത്തില്‍ സ്വചന്ദ റോയി മാത്യു (ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍), സബ് ജൂനിയര്‍ വിഭാഗത്തില്‍ നോയല്‍ അലക്സ് സിറില്‍ (ലേണേഴ്സ് അക്കാദമി), കിന്‍റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ മോഹിത് സായി (ഡോണ്‍ ബോസ്കോ) എന്നിവര്‍ വ്യക്തിഗത ജേതാക്കളായി. സീനിയര്‍ വിഭാഗത്തില്‍ മധുകൃഷ്ണന്‍ മുകുന്ദന്‍ (ഭാവന്‍സ്) രണ്ടാം സ്ഥാനവും, അപൂര്‍വ രാമചന്ദ്രന്‍ (ഭാവന്‍സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഹരിഗോവിന്ദ് സജിത്ത് (കാര്‍മല്‍ സ്കൂള്‍) രണ്ടാം സ്ഥാനവും, ജിഷ മരിയ ജോസഫ് (യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍) മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹരിശങ്കര്‍ സജിത്ത് (കാര്‍മല്‍ സ്കൂള്‍) രണ്ടാം സ്ഥാനവും മെറിന്‍ അന്ന ജെയിംസ് (ഭാവന്‍സ്) മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ വിഭാഗത്തില്‍ ശ്രീനിവാസന്‍ ശ്രീജിത്ത് (ജാബിരിയ ഇന്ത്യന്‍ സ്കൂള്‍) രണ്ടാം സ്ഥാനവും റൂഹി സാഷ ഒസാരിയോ (കാര്‍മല്‍ സ്കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.kalakuwait.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സമ്മാനദാനം നവംബര്‍ 26ന് വൈകീട്ട് 5.30ന് അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - -
Next Story