കൊയിലാണ്ടിക്കൂട്ടം രണ്ടാം വാര്‍ഷികം
text_fieldsകുവൈത്ത് സിറ്റി: കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റര്‍ രണ്ടാം വാര്‍ഷികം ‘കൊയിലാണ്ടി ഫെസ്റ്റ്’ അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ രക്ഷാധികാരി സാലിഹ് ബാത്ത ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ കൊയിലാണ്ടി താലൂക്ക് നിവാസികളാണ് ഒരുമിച്ചത്. പ്രസിഡന്‍റ് ഇല്യാസ് ബഹസ്സന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ളോബല്‍ കമ്യൂണിറ്റിയുടെ വെബ്സൈറ്റ് രാജഗോപാല്‍ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഗായകന്‍ സലീം കോടത്തൂരിനുള്ള ഉപഹാരം ക്യൂ സെവന്‍ മൊബൈല്‍ മാനേജിങ് ഡയറക്ടര്‍ ഹവാസ് എസ്. അബ്ബാസും ലബനാനി ഗായകന്‍ വാജിക്കുള്ള ഉപഹാരം കെ. അബൂബക്കറും നല്‍കി.
കുവൈത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ കുവൈത്ത് ചാപ്റ്റര്‍ ആദരിച്ചു. റെജി ഭാസ്കറിന് റൗഫ് മഷൂറും അബു തിക്കോടിക്ക് രാജഗോപാല്‍ ഇടവലത്തും മുനീര്‍ അഹ്മദിന് ബഷീര്‍ ബാത്തയും അബ്ദുല്‍ ഖാലിക്കിന് ഹംസ പയ്യന്നൂരും മൊമന്‍േറായും പൊന്നാടയും നല്‍കി. അയൂബ് കച്ചേരി സംസാരിച്ചു.
കുവൈത്ത് ചാപ്റ്റര്‍ നടത്തുന്ന കാരുണ്യപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ചെക്കുകള്‍ മുസ്തഫ മൈത്രി, മഞ്ജുനാഥ്, റിഹാബ് തൊണ്ടിയില്‍, ദിലീപ് അരയടത്ത് എന്നിവര്‍ എറ്റുവാങ്ങി. പാചകമത്സരത്തില്‍ ഖമറുന്നിസ സക്കീര്‍, ഷോബിജ ഓജി, ചിത്രരചനാ മത്സരത്തില്‍ അഞ്ജന പ്രമോദ്, ഫാത്തിമ സിദ്ദീഖ് എന്നിവര്‍ വിജയികളായി. ലക്കിഡ്രോ മെഗാ പ്രൈസ് ലേഖ ശ്യാം കരസ്ഥമാക്കി. വിവിധ കലാപരിപാടികള്‍ നടന്നു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും അഡ്മിന്‍ മനോജ് കാപ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
