റമദാന്‍ വിപണി : ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ അധികൃതര്‍ വ്യാപക പരിശോധനക്ക്
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാന് ഒരാഴ്ചമാത്രം ബാക്കിയിരിക്കെ അവശ്യവസ്തുക്കളടക്കം ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യാപക പരിശോധനക്ക് കുവൈത്ത് മുനിസിപ്പാലിറ്റി നീക്കംതുടങ്ങി. റമദാന്‍കാലത്തെ വര്‍ധിച്ച ആവശ്യം മുന്നില്‍ക്കണ്ട് ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കച്ചവടക്കാര്‍ വിപണിയിലത്തെിച്ചിട്ടുണ്ടാവാമെന്നതിനാല്‍ അതിന് തടയിടുകയാണ് ലക്ഷ്യം.
പാചകംചെയ്യേണ്ട ഭക്ഷ്യ ഉല്‍പന്നങ്ങളും പഴം, പച്ചക്കറി തുടങ്ങിയവയും ഗുണനിലവാരം ഉറപ്പുവരുത്തിമാത്രം വില്‍ക്കാന്‍ കച്ചവടക്കാരും അത്തരത്തിലുള്ളവമാത്രം വാങ്ങാന്‍ ഉപഭോക്താക്കളും സൂക്ഷ്മത പാലിക്കണമെന്ന് മുനിസിപ്പല്‍ അധികൃതര്‍ നിര്‍ദേശിച്ചു.
സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികളുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന തരത്തില്‍ കേടുവന്നതും കാലാവധി കഴിഞ്ഞതുമായ ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ ആരെയും അനുവദിക്കില്ല. വിപണിയിലെ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടത്തെുന്നതിനായി രാജ്യവ്യാപകമായി ശക്തമായ പരിശോധന വരുംദിവസങ്ങളിലുണ്ടാവുമെന്ന് കാപിറ്റല്‍ ഗവര്‍ണറേറ്റ് ഭക്ഷ്യപരിശോധന വിഭാഗം മേധാവി ഇമാന്‍ അല്‍കന്ദരി പറഞ്ഞു. ചെറുതും വലുതുമായ വാണിജ്യസ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, പഴം-പച്ചക്കറി സ്റ്റാളുകള്‍ എന്നിവിടങ്ങളിലെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടായിരിക്കും.
ഇത്തരം പരിശോധനക്ക് ആറു ഗവര്‍ണറേറ്റുകളിലും പ്രത്യേക വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യവും ജീവനുംകൊണ്ട് കളിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, കാപിറ്റല്‍ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിവിധ തരത്തിലുള്ള 25 നിയമലംഘനങ്ങള്‍ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.