ജലീബിലെ വഴിയോര കച്ചവടം നിയന്ത്രിക്കാന്‍ പൊലീസ് ചെക്പോസ്റ്റ് വേണമെന്ന് ആവശ്യം
text_fieldsകുവൈത്ത് സിറ്റി: ജലീബ് മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത വഴിയോര കച്ചവടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് പ്രദേശത്ത് സ്ഥിരം പൊലീസ് ചെക് പോയന്‍റ് സ്ഥാപിക്കണമെന്ന് കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവും ഹവല്ലി ഗവര്‍ണറേറ്റ് മുനിസിപ്പല്‍ സമിതി മേധാവിയുമായ യൂസുഫ് അല്‍ഗരീബ് ആവശ്യപ്പെട്ടു.
രാജ്യത്തിന്‍െറ പേരിന് കളങ്കം തീര്‍ക്കുന്ന തരത്തിലാണ് ജലീബിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വഴിയോര കച്ചവടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഹസാവിയിലെ മുഹമ്മദ് ബ്നു ഖാസിം റോഡില്‍ മസ്ജിദ് ഹമദിന് സമീപം ക്ളിനിക്കിനും ബാങ്കിനും ഇടയിലെ മൈതാനത്താണ് അനധികൃത കച്ചവടം നടക്കുന്ന പ്രധാന ഇടം. കേടുവന്നതും കാലഹരണപ്പെട്ടതുമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ എല്ലാതരം ഭക്ഷ്യവസ്തുക്കളുടെയും വന്‍ ശേഖരമാണ് ദിനേന ഇവിടെ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്.
ഉപയോഗിച്ച വസ്ത്രങ്ങളും വില്‍പന നിരോധിക്കപ്പെട്ട റേഷന്‍ ഉല്‍പന്നങ്ങളുംവരെ ഇത്തരം മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. തുടര്‍ച്ചയായ നിരീക്ഷണങ്ങളും പരിശോധനകളും ഉണ്ടാവില്ളെന്ന വിശ്വാസമാണ് ഇത്തരം കച്ചവടങ്ങളിലേക്ക് ആളുകളെ നയിക്കുന്നത്. ഇടക്ക് പേരിനെന്നോണം നടക്കുന്ന പരിശോധനയല്ലാതെ അനധികൃത കച്ചവടക്കാര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും നടക്കുന്നില്ളെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ അത്യന്താപേക്ഷിതമാണ്.
മുനിസിപ്പല്‍ അധികൃതരുടെയും മറ്റും പരിശോധനയുണ്ടായേക്കുമെന്ന സൂചന നേരത്തേ ലഭിക്കുന്നതിനാല്‍ സാധാരണ പരിശോധനകളില്‍ സാധനങ്ങള്‍ പിടികൂടാനല്ലാതെ ആളുകളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍, പ്രദേശത്ത് സ്ഥിരം പൊലീസ് ചെക് പോസ്റ്റ് സ്ഥാപിക്കുകയാണെങ്കില്‍ ഈ ഭാഗത്തെ അനധികൃത കച്ചവടം പാടേ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് യൂസുഫ് അല്‍ ഗരീബ് പത്രക്കുറിപ്പിലൂടെ ആവശ്യ
പ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.