റമദാനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാന് ഒരു മാസത്തില്‍ താഴെ മാത്രം ബാക്കിയിരിക്കെ പുണ്യദിനങ്ങളെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങി. റമദാനെ വരവേല്‍ക്കാന്‍ എല്ലാവിധ തയാറെടുപ്പുകളും നടന്നുവരുന്നതായി ഒൗഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ പള്ളിപരിപാലന അണ്ടര്‍ സെക്രട്ടറി വലീദ് അല്‍ശുഐബ് പറഞ്ഞു. പള്ളികളിലെ അറ്റകുറ്റപ്പണികള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. പ്രധാനപ്പെട്ട എല്ലാ പള്ളികളിലും പെയിന്‍റടിക്കുകയും കാര്‍പറ്റുകള്‍ മാറ്റുകയും ചെയ്യുന്നുണ്ട്. പള്ളികളോട് അനുബന്ധിച്ച് നോമ്പുതുറക്കും വിശ്രമത്തിനുമായി പ്രത്യേകം ടെന്‍റുകള്‍ പണിയുന്ന ജോലികള്‍ പുരോഗമിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ക്ക് ഇഅ്തികാഫ് ഇരിക്കാനായി 36 ഇടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളെപ്പോലെ ഇപ്രാവശ്യവും വിവിധ ഗവര്‍ണറേറ്റുകളിലായി റമദാന്‍ സെന്‍ററുകളെന്ന പേരില്‍ തറാവീഹ് നമസ്കാരത്തിന് 14 സെന്‍ററുകളുണ്ടാവും. സ്വദേശികളും വിദേശികളുമുള്‍പ്പെടെ കൂട്ടമായത്തെുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള എല്ലാ സൗകര്യവും ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. അതേസമയം, ഇത്തരം കേന്ദ്രങ്ങളിലും മറ്റും രാജ്യത്തുള്ള ഖുര്‍ആന്‍ പരായണക്കാരെയായിരിക്കും ഇമാമുമാരായി നിയമിക്കുകയെന്നും വിദേശത്തുനിന്ന് പുതിയവരെ കൊണ്ടുവരില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
റമദാനില്‍ ഇമാമുമാരായി നിയമിക്കുന്നതിനുവേണ്ടി ഇതിനകം സ്വദേശികളും വിദേശികളുമുള്‍പ്പെടെ 55 പേരെ പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ആകെ 176 പേരാണ് മുന്നോട്ടുവന്നത്. അതിനിടെ,
പള്ളികളിലായാലും റമദാന്‍ സെന്‍ററുകളിലായാലും പ്രാര്‍ഥനക്ക് എത്തുന്നവരില്‍നിന്ന് അനധികൃതമായി ധനസമാഹരണം നടത്താന്‍ ആരെയും അനുവദിക്കില്ളെന്ന് വലീദ് അല്‍ശുഐബ് മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍
പിടികൂടുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്നദ്ധ സംഘടനകള്‍ക്ക് ധനസമാഹരണത്തിന് അനുമതി
കുവൈത്ത് സിറ്റി: റമദാന്‍ കാലത്ത് രാജ്യത്ത് പള്ളികളില്‍ വിശ്വാസികളില്‍നിന്ന് ധനസമാഹരണം നടത്താന്‍ 13 സന്നദ്ധ സംഘടനകള്‍ക്ക് ഒൗഖാഫ്, ഇസ്ലാമികകാര്യമന്ത്രാലയം അനുമതി നല്‍കി. മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് ഇമാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജംഇയ്യത്ത് അബ്ദുല്ല അല്‍നൂരി, ജംഇയ്യത്ത് അല്‍ഇസ്ലാഹ്, ജംഇയ്യത്ത് ഇഹ്യാഹുത്തുറാസ്, ജംഇയ്യത്ത് ബശായിര്‍ അല്‍ഖൈര്‍, ജംഇയ്യത്ത് ഖവാഫില്‍, ജംഇയ്യത്ത് അല്‍ബുന്‍യാന്‍, ജംഇയ്യത്ത് അത്തകാലുഫ് അല്‍ഇജ്തിമാഇ, ജംഇയ്യത്ത് ഇഗാസത്ത് അല്‍ഇന്‍സാനിയ്യ, ജംഇയ്യത്ത് അന്നജാതുല്‍ ഖൈരിയ്യ, ജംഇയ്യത്ത് മനാബിര്‍ അല്‍ഖുര്‍ആനിയ, ജംഇയ്യത്ത് അല്‍ കുവൈത്തിയ്യ ലില്‍ ഉലൂമുല്‍ ഇസ്ലാമിയ്യ, സുന്‍ദൂഖ് ഇയാനത്തുല്‍ മര്‍ദ, അല്‍ഹയ്അത്തുല്‍ ഖൈരിയ്യ അല്‍ഇസ്ലാമിയ്യ അല്‍ആലമിയ്യ എന്നീ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമാണ് ഈ അനുമതി ലഭിച്ചത്. ഈ സംഘടനകള്‍ അല്ലാതെ മറ്റേതെങ്കിലും സംഘടനകളോ വ്യക്തികളോ പള്ളികളില്‍ പണപ്പിരിവ് നടത്തുന്നത് കുറ്റകരമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
