വിസക്കച്ചവടം: വിദേശത്തുനിന്ന് നൂറിലധികം എയ്ഡ്സ് രോഗികള്‍ കുവൈത്തിലത്തെിയെന്ന് റിപ്പോര്‍ട്ട്
text_fieldsകുവൈത്ത് സിറ്റി: വിസക്കച്ചവടത്തിന്‍െറ മറവില്‍ വിദേശത്തുനിന്ന് 100ലധികം എയ്ഡ്സ് രോഗികള്‍ കുവൈത്തിലത്തെിയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ കുവൈത്തിലത്തെിയ വിദേശികളില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് അധികൃതര്‍ ഇക്കാര്യം കണ്ടത്തെിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന്, മെഡിക്കല്‍ എക്സാമിനേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊതുആരോഗ്യവിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ഖത്താന് നല്‍കുകയും അവര്‍ ഡിപ്പാര്‍ട്ട്മെന്‍റ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
വിസക്കച്ചവടത്തിന് കൂട്ടുനിന്നവരെ കണ്ടത്തെി നിയമനടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്‍െറ തീരുമാനം. സമീപകാലത്ത് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ ഏറിയിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. സ്വന്തംനാട്ടിലെ വൈദ്യപരിശോധനയില്‍ കൃത്രിമം കാണിച്ച് കുവൈത്തിലത്തെുന്നവര്‍ ഇവിടത്തെ പരിശോധനയിലാണ് രോഗബാധിതരാണെന്ന് തെളിയുന്നത്. എയ്ഡ്സ് പോലുള്ള മാരകരോഗം ബാധിച്ചവരെ പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും ഭീതിയിലാണ്. തുടര്‍ച്ചയായി ഇത്തരം രോഗികളുമായി ഇടപഴകുന്നത് രോഗം പടരാനിടയാക്കുമെന്ന ഭയം ഇവര്‍ക്കുണ്ട്. വിസക്കച്ചവടക്കാരാണ് ഇത്തരം അവസ്ഥക്ക് കാരണമെന്ന് ആരോഗ്യമന്ത്രാലയങ്ങള്‍ വ്യക്തമാക്കി. പലരും മാരകരോഗങ്ങള്‍ക്ക് അടിമകളാണെന്ന് അറിഞ്ഞുതന്നെയാണ് വിസക്കച്ചവടക്കാര്‍ പണം വാങ്ങി അവരെ കൊണ്ടുവരുന്നത്. കുവൈത്തിലെ വൈദ്യപരിശോധനയില്‍ പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും വിസക്കച്ചവടക്കാര്‍ പണം മാത്രം ലക്ഷ്യമിട്ട് ഇതിന് തുനിയുകയാണ്. സ്വന്തം രാജ്യത്തുനിന്ന് പുറപ്പെടുംമുമ്പുതന്നെ മുഴുവന്‍ പണവും വാങ്ങുന്ന ഇവര്‍ക്ക് തങ്ങള്‍ കൊണ്ടുവരുന്നവര്‍ ഇവിടെ വൈദ്യപരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ പിഴയായി അടക്കേണ്ട 500 ദീനാര്‍ മാത്രമാണ് ചെലവ്. കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വിസക്കച്ചവടക്കാരുടെ ഇത്തരം തട്ടിപ്പുകള്‍ക്ക് അന്ത്യംകുറിക്കാനാവൂ എന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.