യമന്‍ സമാധാന ചര്‍ച്ച: തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതി. തടവുകാരില്‍ പകുതിപേരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ വിഭാഗവും ഹൂതി വിഭാഗവും ധാരണയിലത്തെിയത്.
തടവുകാരുടെ വിഷയം കൈകാര്യം ചെയ്യാനായി രൂപവത്കരിച്ച സംയുക്ത ഗ്രൂപ്പിന്‍െറ യോഗത്തിലാണ് തീരുമാനം. അടുത്ത 20 ദിവസത്തിനുള്ളില്‍ ഇരുഭാഗത്തെയും തടവുകാരില്‍ 50 ശതമാനം പേരെ മോചിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് യമന്‍ വിദേശകാര്യമന്ത്രാലയം വക്താവ് മാനി അല്‍മതാരി അറിയിച്ചു. എല്ലാ തടവുകാരെയും മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപക്ഷത്തും എത്ര തടവുകാര്‍ ഉണ്ടെന്ന് വ്യക്തമല്ല. ആയിരങ്ങള്‍ എന്ന് സര്‍ക്കാര്‍ വിഭാഗം പറയുമ്പോള്‍ നൂറുകണക്കിന് എന്നാണ് ഹൂതി വിഭാഗത്തിന്‍െറ പ്രതികരണം. രണ്ടുതവണ തടസ്സപ്പെട്ടശേഷം കഴിഞ്ഞദിവസം പുനരാരംഭിച്ച ചര്‍ച്ചയുടെ ഭാഗമായി രാഷ്ട്രീയം, സുരക്ഷ, തടവുകാര്‍ എന്നീ വിഷയങ്ങള്‍ക്കായി രൂപവത്കരിച്ച സംയുക്ത ഗ്രൂപ്പുകളാണ് യോഗം ചേര്‍ന്നത്. അധികാര കൈമാറ്റത്തിന്‍െറ ഭാഗമായി നിലവിലെ സര്‍ക്കാര്‍ ഒഴിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറയും ഇറാന്‍െറയും പിന്തുണയുള്ള ഹൂതി വിഭാഗത്തിന്‍െറ ആവശ്യം.
എന്നാല്‍, അധികാരം വിട്ടൊഴിയാന്‍ തയാറല്ളെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെയും ഭൂരിപക്ഷം ലോകരാജ്യങ്ങളുടെയും പിന്തുണയുള്ള പ്രസിഡന്‍റ് മന്‍സൂര്‍ അബ്ദുല്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഭാഗം വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സഖ്യസേന സൈനിക നടപടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് ദക്ഷിണ യമനിലെ അഞ്ചു പ്രവിശ്യകള്‍ സര്‍ക്കാര്‍ വിഭാഗം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, തലസ്ഥാനമായ സന്‍ആയും ഉത്തര, പശ്ചിമ ഭാഗങ്ങളും ഹൂതികളുടെ നിയന്ത്രണത്തില്‍തന്നെയാണ്. ചര്‍ച്ച ആശാവഹമായി മുന്നോട്ടുനീങ്ങുന്നുണ്ടെങ്കിലും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവുന്ന ഘട്ടത്തിലത്തെിയിട്ടില്ളെന്ന് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് പറഞ്ഞു.
‘ചര്‍ച്ച ഏതുവഴിക്ക് തിരിയുമെന്ന് ഇപ്പോഴും ഉറപ്പിച്ചുപറയാറായിട്ടില്ല. ഒന്നുങ്കില്‍ സമാധാനത്തിന്‍െറ വഴിതുറക്കും. അല്ളെങ്കില്‍, നിലവിലെ സംഘര്‍ഷാവസ്ഥയില്‍തന്നെ തുടരുകയാവും ഫലം’ -അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
