ഇന്ത്യക്കാര്‍ നിയമം പാലിക്കണമെന്ന് എംബസി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി ഉണര്‍ത്തി. താമസ നിയമലംഘനം ഒരുനിലക്കും പൊറുപ്പിക്കില്ളെന്ന് കുവൈത്ത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സിവില്‍ ഐഡിയോ പാസ്പോര്‍ട്ടോ എപ്പോഴും കൂടെ കരുതണമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ നിര്‍ദേശിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോള്‍, എവിടെവെച്ച് ചോദിച്ചാലും കാണിക്കാന്‍തക്ക രീതിയില്‍ താമസരേഖകള്‍ കൈവശമുണ്ടാവണം. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നത് ഒഴിവാക്കണം.
സമീപകാലത്ത് നിരവധിപേരാണ് വിസ കാലാവധി കഴിഞ്ഞതിനുശേഷവും രാജ്യത്ത് തങ്ങിയതിന് പിടിയിലായത്. വിസ തീരുന്നമുറക്ക് പുതുക്കാന്‍ ശ്രദ്ധകാണിക്കണം. ഗാര്‍ഹികവിസയിലത്തെിയവര്‍ തങ്ങളുടെ സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ നടത്തിയതിന് പിടിയിലായി നാടുകടത്താന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് എംബസി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്പോണ്‍സര്‍മാരില്‍നിന്ന് പാസ്പോര്‍ട്ട് വീണ്ടെടുക്കാന്‍ സാധിക്കാത്തവര്‍ക്കാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത്. ഈവര്‍ഷം ഇതുവരെ (ജനുവരി മുതല്‍ ഏപ്രില്‍വരെ) 2220 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ എംബസി ഇഷ്യൂ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.