ഇനി വിദ്യാര്‍ഥികളും ‘അധ്യാപകര്‍’
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ ഇനി വിദ്യാര്‍ഥികളും ‘അധ്യാപകര്‍’. വിദ്യാര്‍ഥികളില്‍ അധ്യാപനപാടവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ നടപ്പാക്കുന്ന ടീച്ച് മീ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അധ്യാപകരായത്. കുട്ടികള്‍ പതിവിലും ഉത്സാഹത്തോടെയായിരുന്നു തിങ്കളാഴ്ചത്തെ അവസാന പീരിയഡ് ക്ളാസില്‍ ഇരുന്നത്. കാരണം മറ്റൊന്നല്ല, ക്ളാസെടുക്കുന്നത് തങ്ങളില്‍ ഒരാള്‍തന്നെ.
സഹപാഠിയുടെ നാവിലൂടെ പാഠഭാഗങ്ങള്‍ കേട്ടുപഠിച്ച് അനുസരണയുള്ള വിദ്യാര്‍ഥികളായി അവര്‍ ക്ളാസിലിരുന്നു. കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കിയും ചോദ്യങ്ങള്‍ ചോദിച്ചും ഇരുത്തംവന്ന അധ്യാപകരെപോലെ കുട്ടിട്ടീച്ചര്‍മാരും തങ്ങള്‍ക്ക് ലഭിച്ച അവസരം നന്നായി ഉപയോഗപ്പെടുത്തി. സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ മാസത്തില്‍ ഒരു പീരിയഡ് വിദ്യാര്‍ഥികള്‍തന്നെ അധ്യാപകരാകുന്ന പദ്ധതിയാണ് ‘ടീച്ച് മീ’യെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ ബിനുമോന്‍ പറഞ്ഞു.
പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനംകൂടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. തുടക്കത്തില്‍ മാസത്തില്‍ ഒരു പീരിയഡ് എന്നരീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും വൈകാതെതന്നെ ആഴ്ചയില്‍ ഒരു പീരിയഡ് എന്നതോതില്‍ വിപുലപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. താഴ്ന്ന ക്ളാസുകളിലും ഭാവിയില്‍ പദ്ധതി നടപ്പാക്കുമെന്ന് കൂട്ടി
ച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
