Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൊവ്വാഴ്ചവരെ...

ചൊവ്വാഴ്ചവരെ അസ്ഥിരമായ കാലാവസ്ഥ

text_fields
bookmark_border

കുവൈത്ത് സിറ്റി: കാറ്റും പൊടിയും ഇടക്ക് മഴയോടും കൂടിയ രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ അടുത്ത ചൊവ്വാഴ്ചവരെ ഉണ്ടായേക്കുമെന്ന് പ്രവചനം. പ്രമുഖ കാലാവസ്ഥാ-ഗോള നിരീക്ഷകനുമായ ഈസ റമദാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുഡാനില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ പ്രതിഫലനങ്ങളാണ് സൗദിയും കുവൈത്തുമുള്‍പ്പെടെയുള്ള മേഖലയില്‍ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ക്കാണ് അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെട്ടുതുടങ്ങിയത്. അതേസമയം, ഈ കാലയളവില്‍ ഇടക്ക് ഇടിയോടുകൂടിയ മഴക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന്  ഈസ റമദാന്‍ കൂട്ടിച്ചേര്‍ത്തു.
 മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ വടക്ക് -പടിഞ്ഞാറന്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രതയിലിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയി
ട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story