ഒരു വര്‍ഷത്തിനിടെ നാടുകടത്തിയത് 620 പേരെ
text_fieldsകുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് ഒരു വര്‍ഷത്തിനിടെ നാടുകടത്തപ്പെട്ടത് 620 വിദേശികള്‍. 2015 ഏപ്രിലില്‍ ഇതുസംബന്ധിച്ച നിയമം കര്‍ശനമാക്കിയശേഷമാണ് ഇത്രയും പേരെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഹന്ന വ്യക്തമാക്കി.
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരെ നാടുകടത്തില്ളെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിയമം ഇതുവരെ പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടില്ല. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങളില്‍ നിയമം മയപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല -അല്‍മുഹന്ന വ്യക്തമാക്കി. മറ്റു തരത്തിലുള്ള ഗതാഗത നിയമങ്ങള്‍ക്കെതിരായ നടപടികളും കര്‍ശനമാക്കുമെന്ന് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
അംഗവൈകല്യമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി നീക്കിവെച്ചിരിക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ മറ്റുള്ളവര്‍ കൈയേറുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ആശുപത്രികളിലും മാളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇത്തരം കൈയേറ്റങ്ങള്‍ നടക്കുന്നതായി പരാതിയുണ്ട്. നിയമലംഘനം നടത്തുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ളെന്നും മേജര്‍ ജനറല്‍ അല്‍മുഹന്ന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.