രാജ്യത്ത് ആത്മഹത്യാനിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ 32 പേരാണ് രാജ്യത്ത് ജീവനൊടുക്കിയത്. അതായത്, ആഴ്ചയില്‍ ശരാശരി രണ്ട് ആത്മഹത്യകള്‍ നടക്കുന്നു. ഉന്നത സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 19 നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കളിലാണ് ആത്മഹത്യാ പ്രവണത അധികവും കണ്ടുവരുന്നത്.
ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള കാലയളവില്‍ ഈ പ്രായത്തിലുള്ള 22 പേരാണ് ജീവനൊടുക്കിയത്. ഇത് മൊത്തം ആത്മഹത്യകളില്‍ 60 ശതമാനം വരും. 35നും 50നും ഇടയില്‍ പ്രായമുള്ള 10 പേരാണ് ഈ കാലയളവില്‍ ജീവനൊടുക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് അടുത്തിടെയായി പ്രതിവര്‍ഷം ശരാശരി 70 ആത്മഹത്യകള്‍ നടക്കുന്നുണ്ടത്ര. രാജ്യത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ ആത്മഹത്യ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത്. കുടുംബപരമായ പ്രശ്നങ്ങള്‍ക്കുപുറമെ സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങളാണ് ആളുകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് കണ്ടത്തൊനായത്. വ്യത്യസ്ത രീതികളാണ് ജീവനൊടുക്കാനായി ആളുകള്‍ തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതിനിടെ, ഈ കാലയളവില്‍ ആത്മഹത്യാ ശ്രമം നടത്തിയ 25 പേരെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
