സര്‍വീസ് രംഗത്തെ കുറവ് നികത്താന്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണം –സിജി
text_fieldsദോഹ: വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിലൂടെയേ സച്ചാര്‍, നരേന്ദ്രന്‍ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയ സാമൂഹിക, സര്‍വീസ് രംഗങ്ങളിലെ കുറവ് നികത്താന്‍ കഴിയൂ എന്ന് സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ഇന്ത്യ (സിജി) പ്രസിഡന്‍റ് അബ്ദുസലാമും ജനറല്‍ സെക്രട്ടറി ഡോ. സെഡ്.എ അശ്റഫും പറഞ്ഞു.
ഇത് തിരിച്ചറിഞ്ഞ് സിജിയുടെ പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ്. വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ സിജി, ഇതിന്‍െറ ഭാഗമായി ബാംഗ്ളൂര്‍, ചെന്നൈ, മംഗലാപുരം, മുബൈ, അലിഗഡ് എന്നിവിടങ്ങളിലും സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
20ാം വാര്‍ഷികത്തിന്‍െറ ഭാഗമായി ദോഹ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനത്തെിയ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സിജിയുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനായി. എസ്.എസ്.എല്‍.സിയില്‍ സംസ്ഥാന ശരാശരിക്കും താഴെയായിരുന്ന മലപ്പുറത്തെ വിജയശതമാനത്തിലെ ഉയര്‍ച്ച ഇതില്‍ പ്രധാനമാണ്. ജില്ലാ പഞ്ചായത്തിന്‍െറ വിജയഭേരി എന്ന പദ്ധതിയിലൂടെയാണ് ഇത് സാധിച്ചത്.
ഇപ്പോള്‍ ഉപരിപഠന മാര്‍ഗനിര്‍ദേശ രംഗത്തും അഞ്ചാം ക്ളാസ് മുതല്‍ തന്നെ കുട്ടികളെ വഴിതിരിച്ചുവിടാനുള്ള ശ്രമവും നടത്തിവരുന്നു. അതോടൊപ്പം തീരദേശം, അട്ടപ്പാടി പോലുള്ള പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നു. വിദ്യാഭ്യാസ സ്ഥിതി പഠിച്ച് സര്‍ക്കാറിന്‍ മുമ്പില്‍ ആശയങ്ങള്‍ അവതിരിപ്പിക്കാറുമുണ്ട്.
മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും കുറവുകള്‍ സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാറിന് മുമ്പില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാനും അതനുസരിച്ച് കോഴ്സുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയാറായി.
വിദ്യാഭ്യാസ, കരിയര്‍ വികസന രംഗത്ത് 19 വ്യത്യസ്ത പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. കരിയര്‍ എക്സലന്‍സ് പ്രോഗ്രാം, ഇന്‍സ്റ്റിറ്റ്യൂഷന്‍ എക്സലന്‍സ്, ഗ്രാമീണ പിന്നാക്ക മേഖലകളെ സംബോധന ചെയ്യുന്ന സെയ്ജ്, എംപ്ളോയ്മെന്‍റ് എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം, ശാസ്ത്ര രംഗത്തേക്ക് പ്രോത്സാഹനം നല്‍കുന്ന പ്രോജക്ട് ഇന്‍ഫിനിറ്റി തുടങ്ങിയവയാണ് പദ്ധതികള്‍. ഗള്‍ഫിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം സംഘടിപ്പിക്കുന്നുണ്ട്. പ്രാവാസി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എല്ലാവര്‍ഷവും എക്സ്പാ യാത്ര നടത്തി നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിചയപ്പെടുത്താറുണ്ട്. ഗള്‍ഫില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ദോഹയിലെ വാര്‍ഷിക പരിപാടികളില്‍ സിജി കേന്ദ്ര ഭാരവാഹികള്‍ പങ്കെടുത്തിരുന്നു.
എച്ച്.ആര്‍ കോ ഓഡിനേറ്റര്‍ പി.എ നിസാം, ദോഹ ചാപ്റ്റര്‍ ചെയര്‍മാന്‍ എം.പി ശാഫി ഹാജി, വൈസ് ചെയര്‍മാന്‍ ഹമദ് അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി പി. മന്‍സൂര്‍ അലി, ചീഫ് കോ ഓഡിനേറ്റര്‍ അഡ്വ. കെ.കെ ഇസ്സുദ്ദീന്‍, സീനിയര്‍ വിഷനറി ഗൈഡുമാരായ കെ.വി അബ്ദുല്ലക്കുട്ടി ഹാജി, സി.എം മുഹമ്മദ് ഫിറോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.