ഖൈത്താനില്‍ പരിശോധന; 255 പേര്‍ കസ്റ്റഡിയില്‍
text_fieldsകുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിനുവേണ്ടിയുള്ള റെയ്ഡിന്‍െറ ഭാഗമായി ഖൈത്താനില്‍ സുരക്ഷാ പരിശോധന അരങ്ങേറി. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിന്‍െറ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ ഇഖാമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 255 പേരെ കസ്റ്റഡിയിലെടുത്തു. വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ 16 പേര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസുകൊടുത്ത 50 പേര്‍, ഒരു തിരിച്ചറിയല്‍ രേഖകളും കൈവശമില്ലാത്ത 43 പേര്‍, ഇഖാമ കാലാവധി കഴിഞ്ഞ 70 പേര്‍, അനധികൃത കമ്പനി വിസകളിലത്തെിയ 70 പേര്‍, രാജ്യത്തേക്ക് നുഴഞ്ഞുകയറിയ നാലുപേര്‍, അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രണ്ടുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്. സംശയമുള്ളവരടക്കം ആദ്യം പിടിയിലായവരില്‍ സൂക്ഷ്മപരിശോധന നടത്തിയതിനുശേഷമാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്.
പ്രദേശത്തേക്കുള്ള എല്ലാ കവാടങ്ങളിലും പൊലീസ് ചെക് പോയന്‍റുകള്‍ തീര്‍ത്താണ് റെയ്ഡ് നടന്നത്. ലഫ്. ജനറല്‍ ഫഹദ് അല്‍ ഫഹദിന് പുറമെ മന്ത്രാലയത്തിലെ ഓപറേഷന്‍കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ്, പൊതു സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്റാഹീം അല്‍തര്‍റാഹ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും റെയ്ഡിന് നേതൃത്വം നല്‍കി. പൊലീസിനെ കൂടാതെ രഹസ്യാന്വേഷണ ഡിപ്പാര്‍ട്ട്മെന്‍റ്, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ്, സ്പെഷല്‍ ഫോഴ്സ്, കുറ്റാന്വേഷണ വിഭാഗം അധികൃതര്‍ എന്നിവരും റെയ്ഡിന് പിന്തുണയേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.