സാല്‍മി, നുവൈസീബ് ചെക്പോസ്റ്റുകളില്‍ ഇനി പിഴയടച്ച് യാത്രചെയ്യാം
text_fieldsകുവൈത്ത് സിറ്റി: കരമാര്‍ഗമുള്ള രണ്ടു പ്രധാന അതിര്‍ത്തി കവാടങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടവര്‍ക്ക് പിഴയടച്ച് വിലക്ക് നീക്കാനും തുടര്‍യാത്ര നടത്താനുമുള്ള സംവിധാനം ഒരുങ്ങി.
സാല്‍മി, നുവൈസീബ് എന്നീ ചെക് പോസ്റ്റുകളിലാണ് ഈ സൗകര്യം നിലവില്‍വന്നത്. കോടതി നിയമം നടപ്പാക്കുന്ന കാര്യാലയവും അതിര്‍ത്തി കാര്യാലയവും കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ചെറിയതരം കേസുകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടവര്‍ക്ക് വിമാനത്താവളത്തില്‍ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ കരമാര്‍ഗം അയല്‍രാജ്യങ്ങളിലേക്ക് യാത്രനടത്തുന്നവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിഴയടച്ചതിന്‍െറ രസീതി കാണിച്ച് അതിര്‍ത്തിയിലെ കമ്പ്യൂട്ടറിലെ യാത്രാവിലക്കുള്ളവരുടെ ഗണത്തില്‍നിന്ന് തങ്ങളുടെ പേരു നീക്കംചെയ്യാനും യാത്ര തുടരാനും ഇതുവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.