അറസ്റ്റ് വാറന്‍റുള്ള എം.പി അബ്ദുല്‍ ഹമീദ് ദശ്തി സിറിയയില്‍ ബശ്ശാറുല്‍ അസദിനൊപ്പം
text_fieldsകുവൈത്ത് സിറ്റി: സൗദി ഭരണകൂടത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ പ്രോസിക്യൂ ഷന്‍െറ അറസ്റ്റ് വാറന്‍റുള്ള അബ്ദുല്‍ ഹമീദ് ദശ്തി എം.പി സിറിയയില്‍ ബശ്ശാറുല്‍ അസദിനൊപ്പം പ്രത്യക്ഷപ്പെട്ടു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ കഴിഞ്ഞുവരുന്നതിനിടെ കഴിഞ്ഞദിവസമാണ് സിറിയന്‍ തലസ്ഥാനമായ ഡമസ്കസില്‍ ഒൗദ്യോഗിക സംഘത്തോടൊപ്പം ബശ്ശാറുല്‍ അസദിന് ഹസ്തദാനം ചെയ്യുന്ന ദശ്ത്തിയുടെ ഫോട്ടോ അല്‍ഖബസ് പത്രം പ്രസിദ്ധീകരിച്ചത്. നേരത്തേ, അല്‍ ഖബസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ അഭിമുഖത്തില്‍ താനിപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാതിരുന്നതിനുശേഷമാണ് സിറിയന്‍ പ്രസിഡന്‍റിനോടൊപ്പം നില്‍ക്കുന്ന ദശ്തിയുടെ ഫോട്ടോ പത്രം പ്രസിദ്ധീകരിച്ചത്. സിറിയയില്‍ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ നടക്കുന്ന യുദ്ധത്തിന് ബശ്ശാറുല്‍ അസദിന് പിന്തുണ നല്‍കുന്നവരോടൊപ്പമാണ് ദശ്തി പ്രസിഡന്‍റിനെ കാണാനത്തെിയത്. അതിനിടെ, ഈമാസം 19, 20 തീയതികളില്‍ സിറിയയില്‍ ദശ്തിയുള്‍പ്പെട്ട സംഘം പ്രത്യേക യോഗം ചേര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ബശ്ശാറുല്‍ അസദിനെ യോഗത്തില്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പകരക്കാരനെ അയക്കുകയും പ്രസിഡന്‍റിന്‍െറ സന്ദേശം യോഗത്തില്‍ വായിക്കുകയുമാണുണ്ടായത്. കുവൈത്തുള്‍പ്പെടെ രാജ്യങ്ങള്‍ ഭീകരസംഘടനകളുടെ ഗണത്തില്‍പ്പെടുത്തിയ ലബനാനിലെ ഹിസ്ബുല്ലയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നുവത്രെ. ഒരു സിറിയന്‍ ടി.വി ചാനലുമായി നടത്തിയ അഭിമുഖത്തില്‍ സൗദി ഭരണകൂടത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പാണ് ദശ്തിയെ പിടികൂടി ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടി രാജ്യസുരക്ഷാ വിഭാഗം ശ്രമം നടത്തിയെങ്കിലും അദ്ദേഹം ഒളിവില്‍ പോകുകയായിരുന്നു.
അതിനിടെയാണ് സിറിയന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന ചിത്രം പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസുമായി ബന്ധപ്പെട്ട് നേരത്തേ ബഹ്റൈന്‍ പ്രോസിക്യൂഷനും ദശ്ത്തിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
