അന്താരാഷ്ട്ര ഇംഗ്ളീഷ് ഒളിമ്പ്യാഡില്‍ മിന്നും പ്രകടനവുമായി മലയാളി വിദ്യാര്‍ഥി
text_fields
മസ്കത്ത്: സി.ബി.എസ്.ഇ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇംഗ്ളീഷ് ഒളിമ്പ്യാഡില്‍ മികച്ച പ്രകടനവുമായി മലയാളി വിദ്യാര്‍ഥി. മബേല ഇന്ത്യന്‍ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി അദീബ് റഹ്മാന് അന്താരാഷ്ട്ര തലത്തില്‍ ഒന്നാം റാങ്കാണ് ലഭിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കം വിവിധ സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഒളിമ്പ്യാഡില്‍ മാറ്റുരച്ചത്.
ഭാഷാ പരിജ്ഞാനം, വ്യാകരണം തുടങ്ങിയവ പരിശോധിക്കുന്ന 60 ചോദ്യങ്ങളാണ് അഞ്ചാം തരത്തിലെ പരീക്ഷക്ക് ഉണ്ടായിരുന്നത്. അദീബ് അടക്കം 13 പേര്‍ക്ക് ഇതില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചു. അഞ്ചാം തരം വിദ്യാര്‍ഥികള്‍ക്കായുള്ള സൈബര്‍, മാത്സ് ഒളിമ്പ്യാഡുകളിലും ഈ മിടുക്കന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ മാത്രമാണ് ഈ രണ്ട് ഒളിമ്പ്യാഡുകളില്‍ പങ്കെടുത്തത്. സൈബര്‍ ഒളിമ്പ്യാഡില്‍ ഒമാനില്‍ മൂന്നാം സ്ഥാനം നേടിയ അദീബ് മാത്സ് വിഭാഗത്തില്‍ ഒമാനില്‍ അഞ്ചാം സ്ഥാനത്തുമത്തെി. വായനയെ ഏറെ ഇഷ്ടപ്പെടുന്ന ഈ അഞ്ചാം ക്ളാസുകാരന്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശി ഡോക്ടര്‍ അബ്ദുറഹ്മാന്‍െറയും എറണാകുളം ഇടപ്പള്ളി സ്വദേശി ഡോക്ടര്‍ ആസിയ നസീമിന്‍െറയും മകനാണ്. 10ാം ക്ളാസ് പൂര്‍ത്തിയായ ആമിര്‍ റഹ്മാന്‍ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.