കടംവീട്ടാന്‍ വൃക്ക വില്‍ക്കാന്‍ തയാറാണെന്ന പരസ്യവുമായി സ്വദേശി വീട്ടമ്മ
text_fieldsകുവൈത്ത് സിറ്റി: തന്‍െറയും ഭര്‍ത്താവിന്‍െറയും പേരില്‍ പെരുകിവന്ന കടംവീട്ടാന്‍ തന്‍െറ വൃക്ക വില്‍ക്കാന്‍ തയാറാണെന്ന് അറിയിച്ച് കുവൈത്തില്‍ സ്വദേശി വീട്ടമ്മയുടെ പേരില്‍ പരസ്യബോര്‍ഡ്. തന്‍െറ വൃക്കക്ക് താന്‍ ആവശ്യപ്പെടുന്ന വില രണ്ടു ലക്ഷം ദീനാറാണെന്നും ആവശ്യക്കാര്‍ക്ക് താഴെ കാണുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാമെന്നും ബോര്‍ഡില്‍ അറബിയില്‍ എഴുതിയിട്ടുണ്ട്.
വഴിയാത്രക്കാരിലൊരാള്‍ പരസ്യബോര്‍ഡിന്‍െറ ചിത്രം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതോടെ സംഭവം വൈറലാവുകയായിരുന്നു.
തുടര്‍ന്ന് നിരവധിപേരാണ് പോസ്റ്റ് ചെയ്ത വൃക്ക പരസ്യത്തിന് താഴെ വിവിധതരത്തില്‍ തുടര്‍ കമന്‍റുകള്‍ ചേര്‍ത്തിരിക്കുന്നത്. സഹോദരിയുടെയും ഭര്‍ത്താവിന്‍െറയും കടബാധ്യത എത്രയുംപെട്ടന്ന് അല്ലാഹു തീര്‍ത്തുകൊടുക്കട്ടെയെന്ന് പലരും കമന്‍റ് അടിച്ചു. എന്നാല്‍, കുവൈത്ത് പോലുള്ള ഒരു ധനികരാജ്യത്തെ സ്വദേശിസ്ത്രീ ഇത്തരത്തില്‍ കടബാധ്യത തീര്‍ക്കാന്‍ വൃക്ക വില്‍പനക്കുവെച്ച സംഭവം നാണക്കേടാണെന്നാണ് ചിലര്‍ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.