കുവൈത്ത് കമ്പനിയില്‍നിന്ന് എയര്‍ ഇന്ത്യ 14 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ കുവൈത്ത് കമ്പനിയില്‍നിന്ന് 14 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നു. കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ ലീസ് ആന്‍ഡ് ഫൈനാന്‍സ് കമ്പനിയില്‍ (അലാഫ്കോ) നിന്നാണ് 14 എയര്‍ബസ് എ320 വിമാനങ്ങള്‍ എയര്‍ ഇന്ത്യ പാട്ടത്തിനെടുക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഹൈദരാബാദിലെ ‘ഇന്ത്യ ഏവിയേഷന്‍ 2016’ എക്സിബിഷനില്‍ ഇരുസംഘങ്ങളും ഒപ്പുവെച്ചു. എയര്‍ ഇന്ത്യ സി.എം.ഡി അശ്വനി ലോഹാനിയും അലാഫ്കോ വൈസ് ചെയര്‍മാനും സി.ഇ.ഒയുമായ അഹ്മദ് അല്‍സബിനുമാണ് കരാറില്‍ ഒപ്പുചാര്‍ത്തിയത്. 19 എയര്‍ബസ് എ320 വിമാനങ്ങളാണ് എയര്‍ ഇന്ത്യക്ക് അടിയന്തരമായി ആവശ്യം. ഇതില്‍ അഞ്ചു വിമാനങ്ങള്‍ക്കായി ചൈനീസ് കമ്പനിയുമായി നേരത്തേ പാട്ടക്കരാറിലത്തെിയിട്ടുണ്ട്.
ബാക്കി 14 വിമാനങ്ങളാണ് 12 വര്‍ഷത്തേക്ക് അലാഫ്കോ എയര്‍ ഇന്ത്യക്ക് പാട്ടത്തിന് നല്‍കുക. 2017ലും 2018ലും ആറ് വീതവും 2019ല്‍ രണ്ടും വിമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ അണിയിലത്തെുക. പത്ത് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വിമാനങ്ങളായിരിക്കും അലാഫ്കോ നല്‍കുക. നിലവില്‍ എ319, എ320 എ321 വിഭാഗത്തില്‍പെട്ട 130ഓളം വിമാനങ്ങളുമായാണ് എയര്‍ ഇന്ത്യ സര്‍വിസ് 100ഓളം പ്രദേശിക, അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നത്. ഇതില്‍ പലതും 25 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ഇതേതുടര്‍ന്നാണ് ഇവ ഒഴിവാക്കി പഴക്കംകുറഞ്ഞ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തീരുമാനിച്ചത്. 97 ദശലക്ഷം ഡോളര്‍ വിലവരുന്ന എയര്‍ബസ് എ320 വിമാനത്തില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാം. മാസത്തില്‍ വിമാനത്തിന്‍െറ വിലയുടെ 0.85 ശതമാനമാണ് അലാഫ്കോ വാടകയായി ഈടാക്കുക. നിലവില്‍ 49 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ കൈവശമുള്ള അലാഫ്കോ യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി 13 കമ്പനികള്‍ക്ക് അവ പാട്ടത്തിന് നല്‍കിയിട്ടുണ്ട്. 117 പുതിയ വിമാനങ്ങള്‍ക്കുകൂടി ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.