ഒൗഖാഫ് മന്ത്രാലയത്തില്‍നിന്ന് 1500 വിദേശികളെ പിരിച്ചുവിടുന്നു
text_fieldsകുവൈത്ത് സിറ്റി: ഒൗഖാഫ്-ഇസ്ലമികകാര്യ മന്ത്രാലയത്തില്‍നിന്ന് 1500 വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ആവശ്യപ്രകാരം മന്ത്രാലയത്തിന്‍െറ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിയമിതരായ വിദേശികളെയാണ് പിരിച്ചുവിടുക. ഒൗഖാഫ്-ഇസ്ലമികകാര്യമന്ത്രി യഅ്ഖൂബ് അസ്സാനിഅ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മേയ് 11 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. ഇത്തരത്തില്‍ പിരിച്ചുവിടപ്പെടുന്ന വിദേശികള്‍ക്ക് മറ്റു തൊഴില്‍ മേഖലകളിലേക്ക് വിസ മാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി രണ്ടു മാസം സമയം
അനുവദിച്ചിട്ടുണ്ട്. അതേസമയം, സ്റ്റോര്‍ കീപ്പര്‍, അധ്യാപകര്‍, സെക്യൂരിറ്റി ജീവനക്കാര്‍, മുറാസില്‍, ഫര്‍റാഷ് എന്നീ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ പിരിച്ചുവിടുന്ന ഗണത്തിലില്ല. പ്രത്യേക
സമിതി വിശദമായി പഠിച്ചതിനുശേഷമായിരിക്കും ഇത്തരം തസ്തികളിലുള്ളവരുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.