പക്ഷാഘാതം വന്ന് മലയാളി ദുരിതക്കിടക്കയില്‍
text_fieldsകുവൈത്ത് സിറ്റി: പക്ഷാഘാതം സംഭവിച്ച് ശരീരത്തിന്‍െറ ഒരുഭാഗം തളര്‍ന്ന് മലയാളി ആശുപത്രിയില്‍. എറണാകുളം സ്വദേശി ഫോര്‍ട്ട് കൊച്ചി സ്വദേശി ജോണ്‍സണ്‍ ജോസഫാണ് ഫര്‍വാനിയ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നത്. ആശുപത്രി ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും പരിചരണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
നാട്ടില്‍ രോഗിയായ അമ്മയും വിദ്യാര്‍ഥികളായ രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ജോണ്‍സന്‍െറ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ജോണ്‍സന്‍െറ ദയനീയാവസ്ഥയറിഞ്ഞ കല കുവൈത്ത് പ്രവര്‍ത്തകരാണ് സഹായിക്കാന്‍ മുന്നോട്ടുവന്നത്. ജോണ്‍സനെ നാട്ടിലയക്കുന്നതിനും തുടര്‍ചികിത്സക്കുമായും സുമനസ്സുകളുടെ സഹായം ആവശ്യമുണ്ടെന്ന് കല കുവൈത്ത് അറിയിച്ചു.
സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 60383336, 97264683, 66646578, 24317875 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
