വിദേശ മീന്‍പിടിത്തക്കാര്‍ക്ക് ഇഖാമ രണ്ടുവര്‍ഷത്തേക്ക് നല്‍കാന്‍ തീരുമാനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കാര്‍ഷിക-മത്സ്യ വികസന സമിതിയുടെയും മത്സ്യബന്ധന യൂനിയന്‍െറയും കീഴില്‍ ജോലിചെയ്യുന്ന വിദേശികളായ മീന്‍പിടിത്തക്കാരുടെ ഇഖമകാലാവധി രണ്ട് വര്‍ഷമാക്കാന്‍ തീരുമാനം. മത്സ്യബന്ധന യൂനിയന്‍െറ ആവശ്യം പരിഗണിച്ച മാന്‍പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാജ്യത്തിന്‍െറ സമുദ്ര പ്രദേശങ്ങളില്‍ മത്സബന്ധന വിസയിലത്തെുന്നവര്‍ക്ക് ഇതുവരെ ഒരുവര്‍ഷത്തേക്കാണ് ഇഖാമ നല്‍കുന്നത്. കടലിനോട് മല്ലടിച്ച് രാവും പകലും നോക്കാതെ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ എന്ന പരിഗണനവെച്ചാണ് ഈ വിഭാഗത്തിന് രണ്ടുവര്‍ഷത്തേക്കുള്ള ഇഖാമ ഒരുമിച്ചടിക്കുന്നതിന് അനുമതി നല്‍കിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. അതേസമയം, കാലാവധിയുള്ള പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമേ രണ്ടുവര്‍ഷത്തെ ഇഖാമ ഒരുമിച്ച് അടിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.