Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു: ഒരുമരണം

text_fields
bookmark_border

കുവൈത്ത് സിറ്റി: അമിതവേഗത്തില്‍ ഓടുകയായിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സൗദി സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സാല്‍മി റോഡില്‍ കിലോ 91ല്‍ ആയിരുന്നു സംഭവം. വിവരമറിഞ്ഞ് സാല്‍മി ഫയര്‍ഫോഴ്സ് വിഭാഗമാണ് ഉടന്‍ സ്ഥലത്തത്തെിയത്. തുടര്‍ന്ന്, ഹെലികോപ്ടര്‍ ആംബുലന്‍സിന്‍െറ സഹായത്തോടെയാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലത്തെിച്ചത്. വഴിയരികില്‍ അനങ്ങാതെ നില്‍ക്കുന്ന ഒട്ടകങ്ങള്‍ വാഹനം അടുത്തത്തെുമ്പോള്‍ പെട്ടെന്ന് റോഡിലേക്ക് കയറുകയും അപകടം സംഭവിക്കുന്നതും പതിവാണ്. പല സ്ഥലങ്ങളിലും ഒട്ടകങ്ങള്‍ റോഡില്‍ പ്രവേശിക്കുന്നത് തടയാന്‍ വേലികള്‍ നിര്‍മിച്ചിട്ടുണ്ട്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story