പൊതുമേഖലയില്‍ തൊഴില്‍കരാര്‍ പുതുക്കുന്നത് നിര്‍ത്തിവെക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയത് പ്രാബല്യത്തില്‍വരുത്തിത്തുടങ്ങി.
ഇതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ നിലവിലുള്ള വിദേശി ജീവനക്കാരുടെ തൊഴില്‍കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ അനസ് അല്‍സാലിഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സിവില്‍ സര്‍വിസ് കമീഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിശ്ചിത കാലാവധി കണക്കാക്കി സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് കാലാവധി തീരുന്നതോടെ കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്നാണ് തീരുമാനം. അതുപോലെ നിശ്ചിത പ്രായപരിധിയിലത്തെിയ വിദേശികള്‍ക്കും പൊതുമേഖലയില്‍ തൊഴില്‍ കരാര്‍ പുതുക്കി നല്‍കേണ്ടതില്ളെന്ന് തീരുമാനമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും വിദേശികളെ പുതുതായി നിയമിക്കേണ്ടതില്ളെന്ന തീരുമാനം കഴിഞ്ഞദിവസം സിവില്‍ സര്‍വിസ് കമീഷന്‍ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി അനസ് അല്‍ സാലിഹ് അത് പാര്‍ലമെന്‍റില്‍ ശരിവെക്കുകയും ചെയ്തു. പൊതുമേഖലയിലെ നിയമന നിരോധം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാവും. അനിവാര്യഘട്ടങ്ങളില്‍ ചില തസ്തികകളില്‍ മാത്രമായിരിക്കും ഇളവ് അനുവദിക്കുക. ഇത്തരം ഘട്ടങ്ങളില്‍ ഒൗട്ട്സോഴ്സിങ് സംവിധാനം ഉപയോഗപ്പെടുത്താനാണ് കമീഷന്‍ മുന്‍ഗണന നല്‍കുന്നത്. ഇതാവുമ്പോള്‍ സ്ഥിരം നിയമനത്തിലെപോലെ മറ്റു അനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ളെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാവില്ളെന്നുമാണ് കമീഷന്‍െറ കണക്കുകൂട്ടല്‍. രാജ്യത്തെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭ നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദേശപ്രകാരമാണ് വിദേശി നിയമന നിരോധം ഏര്‍പ്പെടുത്തുന്നത്.
പൊതുമേഖലയില്‍ പരമാവധി വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറക്കുക എന്നതിലൂന്നിയാണ് സമിതിയുടെ തീരുമാനം. 2016-2017 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലിനല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍ മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ഒഴിവാക്കാവുന്ന വിദേശികളുടെ പട്ടിക എത്രയും പെട്ടെന്ന് തൊഴില്‍മന്ത്രാലയത്തിന് സമര്‍പ്പിക്കാനും തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് പൊതുമേഖലയിലെ വിദേശികളുടെ തൊഴില്‍ കരാര്‍ നീട്ടിക്കൊടുക്കേണ്ടതില്ളെന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
