റമദാന്‍ അവസാന പത്ത്: സുരക്ഷ ശക്തമാക്കി ആഭ്യന്തര വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ രാജ്യവ്യാപകമായി വന്‍ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രാലയം പദ്ധതി തയാറാക്കി. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. മസ്ജിദുല്‍ കബീര്‍ ഉള്‍പ്പെടെ രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലെയും പ്രധാന പള്ളികള്‍, റമദാന്‍ കേന്ദ്രങ്ങള്‍, പ്രധാന റോഡുകള്‍, റൗണ്ടബൗട്ടുകള്‍, ഷോപ്പിങ് സമുച്ചയങ്ങള്‍, പരമ്പരാഗത സൂഖുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതലത്തെുന്ന എല്ലായിടങ്ങളിലും സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. ഇത്തരം സ്ഥലങ്ങളില്‍ ആളുകളുടെ നീക്കങ്ങള്‍ കൂടുതല്‍ നിരീക്ഷണ വിധേയമാക്കും. വിശ്വാസികള്‍ കൂടുതല്‍ ഒരുമിച്ചുകൂടുന്ന പള്ളികളുടെ പുറത്തും അകത്തും പരിസരപ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷയൊരുക്കും.
രാത്രികാല നമസ്കാരങ്ങള്‍ക്കും ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനുമായി പള്ളിയിലത്തെുന്ന വിശ്വാസികള്‍ക്ക് പ്രയാസരഹിതമായി ആരാധനകളിലേര്‍പ്പെടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. വാഹനത്തിരക്ക് കാരണം റോഡുകളില്‍ ഗതാഗത പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടത്ര ട്രാഫിക് പൊലീസിനെ എല്ലായിടത്തും വിന്യസിക്കും. രഹസ്യാന്വേഷണ വിഭാഗമുള്‍പ്പെടെ വിവിധ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ പുതിയ സുരക്ഷാ ക്രമീകരണത്തില്‍ പങ്കാളികളാവും. അതേസമയം, റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ യാചന വര്‍ധിക്കാനിടയുള്ളതിനാല്‍ അത് കണ്ടത്തൊനുള്ള നിരീക്ഷണവും ശക്തമാക്കും. അതിനിടെ, സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ആദില്‍ അല്‍ ഹശ്ശാശ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
