സുരക്ഷ പോരെന്ന് അമേരിക്ക; നേരിട്ടുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതല്ളെന്നു കുറ്റപ്പെടുത്തി നേരിട്ടുള്ള സര്‍വിസുകള്‍ റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതോടെ, അടുത്തയാഴ്ച മുതല്‍ കുവൈത്തില്‍നിന്ന് അമേരിക്കയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കാന്‍ കുവൈത്ത് എയര്‍വേയ്സ് നിര്‍ബന്ധിതമാവുമെന്നാണ് സൂചന. കുവൈത്ത് വിമാനത്താവളത്തിലെ സുരക്ഷാസംവിധാനം വേണ്ടത്ര കാര്യക്ഷമമല്ളെന്ന് അമേരിക്ക കുറച്ചുകാലമായി ചൂണ്ടിക്കാട്ടിവരുന്നതാണ്. യു.എസ് ഏവിയേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. വിമാനത്താവളത്തിലെ സുരക്ഷാസംവിധാനം പരിശോധിക്കുന്നതിനായി എത്തിയ അമേരിക്കയില്‍നിന്നുള്ള പ്രത്യേക സുരക്ഷാ സംഘം നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയില്‍ ചിലത് വിമാനത്താവള അധികൃതര്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അമേരിക്ക പുര്‍ണ തൃപ്തരല്ല. സുരക്ഷാസംവിധാനത്തില്‍ സമഗ്രമായ പരിഷ്കാരം നടപ്പാക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. തങ്ങളുടെ രാജ്യത്തേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കുന്നതിനുപുറമെ ഇതേ ആവശ്യത്തിന് ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ മേലും അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്. നിലവില്‍ അമേരിക്കയിലേക്ക് ആഴ്ചയില്‍ കുവൈത്ത് എയര്‍വേയ്സിന്‍െറ മൂന്നു സര്‍വിസുകളാണുള്ളത്. ബ്രിട്ടനിലേക്ക് കുവൈത്ത് എയര്‍വേയ്സിന്‍െറ ഏഴും ബ്രിട്ടീഷ് എയര്‍വേയ്സിന്‍െറ ഏഴും സര്‍വിസുകളുണ്ട്. അമേരിക്കയിലേക്കുള്ള സര്‍വിസുകള്‍ മുടങ്ങുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍, രോഗികള്‍, വിനോദസഞ്ചാരികള്‍, വ്യാപാരികള്‍ തുടങ്ങി നിരവധി യാത്രക്കാര്‍ക്ക് അത് പ്രയാസം സൃഷ്ടിക്കും. ഇവരെല്ലാം യൂറോപ്പ് വഴി കണക്ഷന്‍ സര്‍വിസുകളില്‍ പോകന്‍ നിര്‍ബന്ധിതരാവും. പ്രശ്നം പരിഹരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം സമഗ്രമായി പരിഷ്കരിക്കാതെ വിട്ടുവീഴ്ചക്കില്ളെന്ന നിലപാടിലാണ് അമേരിക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.