ജോര്‍ഡന്‍ ഭീകരാക്രമണം: അമീര്‍ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: ജോര്‍ഡനില്‍ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടാനും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ദു$ഖവും അനുശോചനവും രേഖപ്പെടുത്തി. ജോര്‍ഡന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന് അയച്ച പ്രത്യേക സന്ദേശത്തില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് പരലോകമോക്ഷം ലഭിക്കട്ടെയെന്നും പരിക്കേറ്റവര്‍ക്ക് ഉടന്‍ സുഖപ്രാപ്തിയുണ്ടാവട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു.
മനുഷ്യത്വത്തിന് നിരക്കാത്ത ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായി പറഞ്ഞ അമീര്‍, ഭീകരവാദത്തിനെതിരെ ജോര്‍ഡന്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും കുവൈത്തിന്‍െറ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരും സമാനമായ സന്ദേശങ്ങള്‍ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.