ടെക്സാസ് കുവൈത്ത് ‘അനന്തോത്സവം’
text_fieldsകുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയുടെ (ടെക്സാസ് കുവൈത്ത്) 10ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെട്രോ മെഡിക്കല്‍ കെയറിന്‍െറ സഹകരണത്തോടെ ‘അനന്തോത്സവം 2016’ സംഘടിപ്പിച്ചു. അബ്ബാസിയ മറീന ഹാളില്‍ നടന്ന പരിപാടി വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം മണിയന് പിള്ള രാജു, ടെക്സാസ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
സ്മരണിക കണ്‍വീനര്‍ മുരളിക്ക് ആദ്യപ്രതി നല്കി വര്‍ക്കല കഹാര്‍ പ്രകാശനം ചെയ്തു. രമേഷ് പിഷാരടി, ധര്മജന്, സുബി സുരേഷ് ടീമിന്‍െറ കോമഡി ഷോയും രാകേഷ് ബ്രഹ്മാനന്ദന്, ഗായത്രി അശോകന് എന്നിവരുടെ ഗാനസന്ധ്യയും അരങ്ങേറി. ശൈഖ് ഫൈസല്‍ മാലിക് അസ്സബാഹ്, സനല്‍ ഇബ്രാഹിം ആദി, അരുണ്‍ രാജഗോപാല്‍, രാജേഷ് ഗോപി എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുമേഷ് സുധാകരന് നന്ദി പറഞ്ഞു.