Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അല്‍ ഫുര്‍ഖാന്‍ ഹിഫ്ള് മത്സരം: സമ്മാനങ്ങള്‍ വിതരണം ചെയ്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍െറ കീഴിലുള്ള അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംഘടിപ്പിച്ച പതിനാലാമത് ഇന്‍റര്‍നാഷനല്‍ ഖുര്‍ആന്‍ ഹിഫ്ള് മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജലീബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തിലത്തെിയ അബ്ദുല്‍ മജീദ് മദനി, ഐ.ഐ.സി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, പ്രസിഡന്‍റ് എം.ടി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ മജീദ് മദനി, സയ്യിദ് അബ്ദുററഹ്മാന്‍ തങ്ങള്‍, അബ്ദുല്‍ അസീസ് സലഫി, സിദ്ദീഖ് മദനി, അനീസ് മുഹമ്മദ്, സൈദ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നാഹില്‍ അബ്ദുല്‍റഷീദ് ഖിറാഅത്ത് നടത്തി.
Next Story