തടവുപുള്ളികള്‍ക്ക് ഇനി ‘കുടുംബവീടും’
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തടവുപുള്ളികള്‍ക്ക് ഇനി കുടുംബത്തോടൊപ്പം കഴിയാന്‍ അവസരം. ജയില്‍ വകുപ്പിന്‍െറ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയമാണ് തടവുപുള്ളികളോടുള്ള മനുഷ്യത്വപരമായ പെരുമാറ്റത്തിന്‍െറ അടയാളമായി ‘കുടുംബവീട്’ എന്ന നവീന ആശയം സാക്ഷാത്കരിക്കുന്നത്. തടവുപുള്ളികളുടെ മനോനില മെച്ചപ്പെടുത്തുകയും അവരെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് തിരിച്ചുവരാനുതകുന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജയില്‍ ആന്‍ഡ് കറക്ഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ദീന്‍ വ്യക്തമാക്കി. സുലൈബിയയിലെ കുവൈത്ത് സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടില്‍തന്നെയാണ് ‘കുടുംബവീട്’ ഒരുക്കിയിരിക്കുന്നത്. ജയിലിലെ നല്ല പെരുമാറ്റവും അച്ചടക്കവും ചട്ടങ്ങള്‍ പാലിക്കുന്നതിലെ സ്ഥിരതയും മാനദണ്ഡമാക്കിയാണ് കുടുംബവീട്ടില്‍ താമസിക്കാന്‍ അര്‍ഹതയുള്ള തടവുപുള്ളികളെ കണ്ടത്തെുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 72 മണിക്കൂര്‍ ഭാര്യ-ഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ കുടുംബാംഗങ്ങളുമൊത്ത് കഴിയാം. സാധാരണ വീട്ടിലെ എല്ലാ സൗകര്യങ്ങളും വിനോദോപാധികളും ഇവിടെയുണ്ടാവും. സാമൂഹിക പ്രവര്‍ത്തകര്‍, മനോരോഗവിദഗ്ധര്‍, അക്കാദമിക വിദഗ്ധര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കുടുംബവീട് പ്രവര്‍ത്തിക്കുക. ഇസ്ലാമിക നിയമം, അന്താരാഷ്ട്ര ചട്ടങ്ങളും ചാര്‍ട്ടറുകളും കണ്‍വെന്‍ഷനുകളും എന്നിവയുടെ അടിസ്ഥാനത്തിലാണ് കുടുംബവീട് എന്ന ആശയത്തിന് രൂപംനല്‍കിയിരിക്കുന്നതെന്ന് ഖാലിദ് അല്‍ദീന്‍ പറഞ്ഞു. ജയിലില്‍നിന്ന് പുറത്തുവരുമ്പോഴേക്കും നല്ല മനുഷ്യരായി സമൂഹത്തെയും നാടിനെയും സേവിക്കാന്‍ മനസ്സുള്ളവരാക്കി തടവുകാരെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ ജയിലുകളില്‍ 130 വനിതകളടക്കം 3,000 തടവുപുള്ളികളാണുള്ളത്. ഇവരില്‍ ആര്‍ക്കുവേണമെങ്കിലും പെരുമാറ്റവും അച്ചടക്കവും മെച്ചപ്പെടുത്തിയാല്‍ ‘കുടുംബവീട്’ സൗകര്യം ഉപയോഗപ്പെടുത്താനാവുമെന്ന് അല്‍ദീന്‍ പറഞ്ഞു. തടവുപുള്ളികള്‍ സമൂഹത്തില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെടുത്തപ്പെടേണ്ടവരല്ല എന്ന കാഴ്ചപ്പാടാണ് ‘കുടുംബവീട്’ സംവിധാനത്തിന്‍െറ ആണിക്കല്ളെന്ന് മനോരോഗവിദഗ്ധനും കുടുംബ കൗണ്‍സലറുമായ ഡോ. ഖാലിദ് അല്‍ അത്റാഷ് അഭിപ്രായപ്പെട്ടു. മികച്ച പുനരധിവാസത്തിലൂടെ അവരുടെ ഭാവിജീവിതം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ലഭിക്കുന്ന അവസരം അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തമാസത്തോടെ തന്നെ പുതിയ സംവിധാനം പ്രാബല്യത്തില്‍വരുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
