സ്വദേശി സ്ത്രീയുടെ വീട്ടില്‍നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് സ്വദേശി സ്ത്രീയെയും ബിദൂനി യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്ത് സ്വദേശി സ്ത്രീയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. വ്യത്യസ്ത ഇനത്തിലുള്ള മയക്കുമരുന്നുകള്‍, ഉത്തേജക ഉല്പന്നങ്ങള്, ഹോര്‍മോണ്‍ വര്‍ധക വസ്തുക്കള്‍, നിരവധി കുപ്പി വിദേശമദ്യം എന്നിവ പൊലീസ് കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിന് പുറമെ വില്പനക്കുമാണ് മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇവര്‍ നല്കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന മറ്റൊരു സ്വദേശി യുവതിയെയും അവരുടെ ഫിലിപ്പീന്‍കാരിയായ വേലക്കാരിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. നാലു പ്രതികളെയും പിടികൂടിയ സാധനങ്ങളോടൊപ്പം പ്രത്യേക വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.