2012 മുതല്‍ 7155 പേര്‍ക്ക് പൗരത്വം നല്‍കി
text_fieldsകുവൈത്ത് സിറ്റി: 2012നും 2016നും ഇടക്ക് രാജ്യത്തെ അര്‍ഹരായ 7155 പേര്‍ക്ക് കുവൈത്തി പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചുനല്‍കിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്‍റ് വെളിപ്പെടുത്തി. അടുത്ത ഏതാനും വര്‍ഷത്തിനിടക്ക് രാജ്യത്ത് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന നടപടികളെക്കുറിച്ച് ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് നല്‍കിയ മറുപടിക്ക് വിശദീകരണം നല്‍കവെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഈകാലത്തിനിടക്ക് പൗരത്വകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന മന്ത്രാലയത്തിന് കീഴിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റിലേക്ക് ലഭിച്ചത് 1,10,087 അപേക്ഷകളാണ്. ഇതില്‍നിന്നാണ് ഇത്രയും പേര്‍ക്ക് അഞ്ച്, എട്ട് ആര്‍ട്ടിക്ള്‍ പ്രകാരം രാജ്യത്തിന്‍െറ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ശക്തമായ വ്യവസ്ഥകളോടെയാണ് രാജ്യനിവാസികളില്‍ അര്‍ഹരായവര്‍ക്ക് പൗരത്വം അനുവദിക്കുന്നതും അതുപോലെ നിയമം നടപ്പാക്കുന്നതിന്‍െറ പേരില്‍ ആളുകളില്‍നിന്ന് പൗരത്വം പിന്‍വലിക്കുന്നതെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.