Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാചന: കര്‍ശന...

യാചന: കര്‍ശന നടപടികളുമായി  ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
യാചന: കര്‍ശന നടപടികളുമായി  ആഭ്യന്തര മന്ത്രാലയം
cancel

കുവൈത്ത് സിറ്റി: റമദാന്‍ തുടങ്ങിയതോടെ രാജ്യത്ത് വ്യാപകമായ യാചനക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. റമദാനില്‍ വിശ്വാസികള്‍ കൈയയച്ച് ദാനംചെയ്യുന്നത് മുതലെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍നിന്ന് യാചനക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ശക്തമായ നടപടികളുമായി രംഗത്തത്തെിയത്. 
റമദാന്‍ തുടങ്ങിയശേഷം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെയാണ് പിടികൂടിയത്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്. പിടിയിലായവരില്‍നിന്ന് വന്‍ തുക കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട യാചകരെ കൂടാതെ സംഘടിത രീതിയിലുള്ള റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ കണ്ടത്തെിയിട്ടുണ്ട്. യാചന കുറ്റകരമാണെന്നും വിദേശികളായ യാചകരെ പിടികൂടിയാല്‍ ഉടന്‍ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദ് മുന്നറിയിപ്പ് നല്‍കി. ഇത് രാജ്യത്തിന്‍െറ സംസ്കാരത്തിനും പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പണം കുറുക്കുവഴിയിലൂടെ സമ്പാദിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അധ്വാനത്തിലൂടെ പണം സമ്പാദിക്കാനാണ് മതം നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും യാചന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണം. യാചകരെ പിടികൂടുന്നതിന് ഇഖാമ രഹസ്യാന്വേഷണ വിഭാഗത്തിനു കീഴില്‍ പ്രത്യേക പരിശോധക സംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്. 
യാചന നടത്തുന്നവരെ പിടികൂടിയാല്‍ അവരുടെ സ്പോണ്‍സര്‍മാരുടെ സ്പോണ്‍സര്‍ഷിപ് റദ്ദാക്കാന്‍ ആഭ്യന്തമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദും നിര്‍ദേശിച്ചതായി ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍ വകുപ്പ് തലവന്‍ ആദില്‍ ഹശാശ് വ്യക്തമാക്കി. യാചന നടത്തുന്നവരുടെ സ്പോണ്‍സര്‍മാര്‍, വ്യക്തികള്‍, കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ ആരായിരുന്നാലും സ്പോണ്‍സര്‍ഷിപ് അധികാരം റദ്ദാക്കും. യാചന നടത്തുന്നവര്‍ കുടുംബ വിസയിലോ മറ്റു സന്ദര്‍ശക വിസയിലോ എത്തിയവരാണെങ്കിലും യാചന നടത്തിയതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കായിരിക്കുമെന്ന് ഹശാശ് അറിയിച്ചു. ഭാവിയില്‍ അവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പിനുള്ള അധികാരം നല്‍കുന്നതല്ല. അന്വേഷണത്തിലൂടെ കുറ്റം തെളിഞ്ഞാല്‍ ഇത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുതരത്തിലുള്ള വിസയും 
അനുവദിക്കുന്നതല്ളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം പൊതുനന്മ ലക്ഷ്യംവെച്ചുള്ളതാണെന്നും പരിശുദ്ധ റമദാന്‍ മാസത്തെ ചൂഷണം ചെയ്ത് ആരെയും പണപ്പിരിവ് നടത്താന്‍ അനുവദിക്കില്ളെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹായങ്ങള്‍ അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് പണപ്പിരിവ് നടത്തുന്നത് തടയുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait beggers
Next Story