വിദേശികള്‍ക്ക് ക്വോട്ട സംവിധാനം വേണമെന്ന് ആസൂത്രണ സമിതിയും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി വിദേശ രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് തൊഴിലിനായി വരുന്നവര്‍ക്ക് വാര്‍ഷിക ക്വോട്ട നിശ്ചയിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍െറ നടപടികള്‍ക്ക് പിന്തുണയുമായി ആസൂത്രണ സമിതിയും. സമിതിയുടെ ജനറല്‍ സെക്രട്ടേറിയറ്റാണ് നീക്കത്തിന് പിന്തുണയുമായി രംഗത്തത്തെിയത്.
വിദേശികള്‍ക്ക് ക്വോട്ട നിശ്ചയിക്കുന്നതിനുളള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് തൊഴില്‍-സാമൂഹിക, ആസൂത്രണകാര്യ മന്ത്രി ഹിന്ദ് അസ്സബീഹ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അനധികൃത വിദേശ താമസക്കാരുടെ പ്രശ്നം പരിഹരിക്കുക, ജനസംഖ്യയിലെ സന്തുലിതത്വം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്വോട്ട നിശ്ചയിക്കുന്നത്. ഇതുവഴി ചില രാജ്യങ്ങളില്‍നിന്നുള്ളവരുടെ അനിയന്ത്രിത ഒഴുക്ക് തടയാനാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കുവൈത്തിലേക്ക് പരിധിയില്ലാതെ വിദേശികള്‍ ഒഴുകുന്നുണ്ട്. ഏതുരാജ്യത്തുനിന്നും എത്രയും വരാമെന്ന ഈ സ്ഥിതിക്ക് തടയിടുകയാണ് ക്വോട്ട നിശ്ചയിക്കുന്നതിന്‍െറ ലക്ഷ്യം. നിലവില്‍ ഓരോ രാജ്യത്തുനിന്നുമുള്ളവര്‍ ഏതൊക്കെ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടത്തെിയശേഷമേ ക്വോട്ട നിശ്ചയിക്കൂ. ചില തസ്തികകളിലേക്ക് ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാന്‍കൂടി വേണ്ടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.