ഭക്ഷ്യവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി
text_fieldsകുവൈത്ത് സിറ്റി: റമദാന്‍െറ മുന്നോടിയായി കുവൈത്ത് മുനിസിപ്പാലിറ്റി ഭക്ഷ്യപരിശോധക വിഭാഗം കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തമാക്കി. രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലെയും വ്യത്യസ്ത ഇടങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡുകളില്‍ ടണ്‍ കണക്കിന് കേടായതും ഗുണമേന്മയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്.
ഹോട്ടലുകള്‍, ബഖാലകള്‍, ജംഇയ്യകള്‍, ഗോഡൗണുകള്‍ എന്നിവിടങ്ങളില്‍നിന്ന് കാലാവധി കഴിഞ്ഞതും ഉപയോഗത്തിന് പറ്റാത്തതുമായ ഭക്ഷ്യഉല്‍പന്നങ്ങളുടെ വന്‍ ശേഖരം കണ്ടത്തെി. മനുഷ്യോപയോഗത്തിന് പറ്റാത്ത ഉല്‍പന്നങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് കണ്ടത്തൊന്‍ വ്യാപകമായ മിന്നല്‍പരിശോധനകള്‍ റമദാന്‍െറ മുഴുവന്‍ ദിവസങ്ങളിലും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇനിയുള്ള നാളുകളില്‍ രാവിലെയും വൈകീട്ടും രണ്ടു ഘട്ടങ്ങളിലായി രാജ്യവ്യാപകമായി മിന്നല്‍ പരിശോധനകള്‍
അരങ്ങേറും.
നിയമലംഘകരായ കച്ചവടക്കാരെ പിടികൂടുന്നതിന് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഉപഭോക്താക്കളുടെ സഹകരണം ഉണ്ടാവണമെന്ന് മുനിസിപ്പല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.