റമദാനെ അനാദരിക്കുന്നവര്‍ക്ക് ശിക്ഷ –ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാനെ അനാദരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ഒരു മാസം തടവോ അല്ളെങ്കില്‍ 100 ദീനാര്‍ പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്.
റമദാന്‍െറ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തവെ ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമദാന്‍െറ പകലുകളില്‍ പൊതുസ്ഥലത്തുവെച്ച് ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതും ഹോട്ടലുകള്‍ പോലുള്ള ഭക്ഷ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടായിരിക്കുമെന്ന് ഹശ്ശാശ് പറഞ്ഞു.
അതേസമയം, റമദാനില്‍ യാചനയിലേര്‍പ്പെടുന്നവര്‍ പിടിക്കപ്പെട്ടാല്‍ വിദേശികളാണെങ്കില്‍ ഉടന്‍ നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.